KeralaLocalNews

സജി ചെറിയാന്റെ ഒഴിവില്‍ ആര്‍. നാസര്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി

പതിനൊന്നംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തിട്ടുണ്ട്

ആര്‍. നാസര്‍

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍. നാസറിനെ തെരഞ്ഞെടുത്തു. സജി ചെറിയാന്‍ ചെങ്ങന്നൂര്‍ എംഎല്‍എ ആയതോടെയാണ് ആര്‍. നാസറിനെ പുതിയ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

ആര്‍. നാസര്‍, കെ. പ്രസാദ്, കെ. രാഘവന്‍, എം.എ അലിയാര്‍, ജി. വേണുഗോപാല്‍, എ. മഹേന്ദ്രന്‍, പി.പി ചിത്തരഞ്ജന്‍, കെ.എച്ച് ബാബുജാന്‍, എം. സത്യപാലന്‍, ജി. ഹരിശങ്കര്‍, മനു സി.പുളിക്കല്‍ എന്നിവര്‍ അടങ്ങിയ പതിനൊന്നംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close