KeralaLatestNationalNewsNews in Brief

കാർഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടി നൽകാൻ കേന്ദ്രം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടണം; രാഹുല്‍ഗാന്ധി

By Web Desk

കേരളത്തിലെ കാർഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി റിസര്‍വ് ബാങ്ക് നീട്ടി നൽകാത്തതിനെതിരെ രാഹുൽഗാന്ധി. കഴിഞ്ഞ ദിവസം വയനാട്ടിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്‌ത സാഹചര്യത്തിലാണ് ബാങ്കുകൾക്കെതിരെ രാഹുൽ ആരോപണമുന്നയിച്ചത്.

കാര്‍ഷിക വായ്പയുടെ മൊറട്ടോറിയം കാലാവധി നീട്ടിനല്‍കാന്‍ കേന്ദ്രം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടണമെന്നും ബാങ്കുകള്‍ ജപ്തി നോട്ടീസ് നല്‍കി കര്‍ഷകരെ.ഭീഷണിപ്പെടുത്തില്ലെന്ന് കേന്ദ്രം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്തതിനാല്‍ വയനാട്ടില്‍ മാത്രം എണ്ണായിരത്തോളം കര്‍ഷകര്‍ക്കാണ് ബാങ്കുകള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ബാങ്കുകള്‍ അവരുടെ വസ്തുവകള്‍ ജപ്തി ചെയ്യുകയാണ്. ഇതാണ് കര്‍ഷക ആത്മഹത്യ കൂടാൻ കാരണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.ബജറ്റില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ആശ്വാസകരമാകുന്ന ഒന്നുമില്ലെന്നും രാജ്യത്തെ കര്‍ഷകര്‍ ദുരിതത്തിലാണെന്നും രാഹുല്‍ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close