LatestNationalNewsNews in Brief

രാഹുലിന്റെ മാവോയിസ്റ്റ്‌ അനുഭാവം: അരുണ്‍ജെയ്‌റ്റ്‌ലി അസംബന്ധം പറയരുതെന്ന്‌ ചിദംബരം

 

കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക്‌ മാവോവാദികളോട്‌ താല്‌പര്യമുണ്ടെന്നാരോപിച്ച കേന്ദ്രമന്ത്രി അരുണ്‍ജെയ്‌റ്റ്‌ലിയുടെ പ്രസ്‌താവന അസംബന്ധമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ പി. ചിദംബരം. ‘ജിഹാദികളും മാവോവാദികളും രാഹുല്‍ഗാന്ധിയുടെ സഹതാപം നേടിയെന്നുള്ളതാണ്‌ ആരോപണം. ഇത്‌ അസംബന്ധവും പരിഹാസ്യവുമാണ്‌. ഈ രണ്ടുവിഭാഗങ്ങളെയും എതിര്‍ക്കുന്നവരാണ്‌ കോണ്‍ഗ്രസുകാര്‍. മന്‍മോഹന്‍സിംഗിന്റെ ഭരണകാലത്ത്‌ ജമ്മുകശ്‌മീരില്‍ ജിഹാദികളെ എതിരിട്ടതും അക്രമങ്ങള്‍ കുറച്ചുകൊണ്ടുവന്നതും ആര്‍ക്കെങ്കിലും വിസ്‌മരിക്കാന്‍ കഴിയുമോ” എന്ന്‌ ചിദംബരം ചോദിച്ചു.

ചരിത്രപരമായും പ്രത്യയശാസ്‌ത്രപരമായും ജിഹാദികളെയും മാവോവാദികളെയും എതിര്‍ക്കുന്ന പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസെങ്കിലും രാഹുല്‍ഗാന്ധിയുടെ മനസ്സില്‍ സഹതാപം നേടാന്‍ ഈ വിഭാഗങ്ങള്‍ക്ക്‌ സാധിച്ചിട്ടുണ്ടെന്നായിരുന്നു നേരത്തേ അരുണ്‍ ജെയ്‌റ്റ്‌ലി പ്രസ്‌താവന നടത്തിയത്‌. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലും ഹൈദരാബാദിലും വിധ്വംസകപ്രഭാഷണം നടത്തുന്നവരുടെ കൂടെച്ചേരാന്‍ രാഹുല്‍ഗാന്ധിക്ക്‌ ഒരു സംശയവുമില്ലെന്നും ജെയ്‌റ്റ്‌ലി പ്രസ്‌താവന നടത്തിയിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close