KeralaNationalNewsNewsNews in Brief

തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം; വയനാട്ടിലെ ജനങ്ങളെ അഭിസംബോധന ചെയ്യാൻ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ഇന്ന്

By Desk

തിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെ ജയിച്ചതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ആദ്യ പര്യടനം ഇന്ന്.
രാവിലെ ഒമ്പത് മണിയോടെ കല്പറ്റ റസ്റ്റ് ഹൗസില്‍നിന്ന് ജില്ലാ കളക്ടറേറ്റിലെത്തിയ അദ്ദേഹം എം.പി. ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് രാഹുല്‍ഗാന്ധി വിവിധ സംഘങ്ങളില്‍നിന്ന് നിവേദനങ്ങള്‍ സ്വീകരിച്ചു.

കളക്ടറേറ്റിലെ സന്ദര്‍ശനത്തിന് ശേഷം കല്പറ്റയിലെ കമ്പളക്കാട് നിന്നാണ് ശനിയാഴ്ചയിലെ റോഡ് ഷോ തുടങ്ങുന്നത്. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പനമരം എന്നിവടങ്ങളിലും അദ്ദേഹം റോഡ് ഷോ നടത്തും.

രാഹുല്‍ഗാന്ധിക്കൊപ്പംമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും യു.ഡി.എഫ്. നേതാക്കളുമുണ്ട്
കഴിഞ്ഞദിവസം വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ രാഹുല്‍ഗാന്ധി റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. നിലമ്പൂരിലൂം കാളികാവിലും അരീക്കോടും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരവധിപേരാണ് റോഡ് ഷോ കാണാനായി തടിച്ചുകൂടിയിരുന്നത്.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close