KeralaLatestNews

ചിരിക്ക് പിന്നിലെ കയ്പ്പുനീര്‍; രാജീവ് കളമശ്ശേരിയെ സ്‌നേഹിക്കുന്നവരറിയാന്‍…

By web desk

ന്റെ രൂപഭംഗികൊണ്ടും അവതരണ മികവുകൊണ്ടും മിമിക്രി ലോകത്ത് ശ്രദ്ധനേടിയ കലാകാരനാണ് രാജീവ് കളമശ്ശേരി. കഴിഞ്ഞ 26 വര്‍ഷമായി എകെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ.രാജഗോപാലിനേയുമൊക്കെ വേദികളില്‍ അവതരിപ്പിച്ച് അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച കലാകാരന്‍. രൂപം കൊണ്ടും ശൈലികൊണ്ടും എ.കെ ആന്റണിയെ ഇത്ര തനിമയോടെ അവതരിപ്പിക്കുന്നതില്‍ രാജീനിനൊപ്പം മികവ് പുലര്‍ത്താന്‍ മലയാളത്തില്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അനുകരണകലയിലൂടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളിയുടെ മനസ്സില്‍ മുന്‍നിരയില്‍ തന്നെ ഇടംപിടിക്കാന്‍ രാജീവിന് സാധിച്ചു.

എന്നാല്‍ മിമിക്രിയെ നെഞ്ചോട് ചേര്‍ത്ത ഈ കലാകാരന്റെ സ്വകാര്യ ജീവിതം ഇന്ന് അത്ര സന്തോഷകരമല്ല. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹം  ഭാരിച്ച ചികിത്സാച്ചെലവ് മൂലം ഇന്ന് ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്.
. ഇടയ്ക്ക് രോഗം ഭേദമായി വന്നെങ്കിലും പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്  ഓരോ നിമിഷവും രോഗത്തോട് പടപൊരുതി ജീവിതം തള്ളിനീക്കുകയാണ്.  കൊച്ചിയിലെ റിനെയ് മെഡിസിറ്റിയില്‍ കാര്‍ഡിയോളജി ചീഫ് ഡോക്ടര്‍ വിനോദിന്റെ ചികിത്സയിലാണ് രാജീവ് ഇപ്പോള്‍ . അടിയന്തരമായി ആഞ്ജിയോപ്‌ളാസ്റ്റി ചെയ്യണമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള ഭാരിച്ച ചെലവ് ഈ കുടുംബത്തിന് താങ്ങാന്‍ സാധിക്കുന്നതല്ല. സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവന്‍ റഹ്മാനും ഉള്‍പ്പെടെ സഹായത്തിനായുള്ള നെട്ടോട്ടത്തിലാണ്.

രാജീവിനെ സ്‌നേഹിക്കുന്നവര്‍ ചെറിയ തുകയെങ്കിലും നല്‍കി സഹായിക്കണമെന്നാണ് പ്രിയപ്പെട്ടവരുടെ ആവശ്യം. ഭാര്യയും പറക്കമുറ്റാത്ത അഞ്ച് പെണ്‍കുട്ടികളും അടങ്ങുന്നതാണ് രാജീവിന്റെ കുടുംബം.

അക്കൗണ്ട് വിവരങ്ങള്‍ ചുവടെ:

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close