LatestNationalNewsNews in Brief

മഹാരാഷ്ട്രയിൽ ഭൂരിഭാഗം ശിവസേന എംഎൽഎമാരും അസംതൃപ്തരെന്ന് നാരായണ്‍ റാണെ

By Web desk

​ഹാ​രാ​ഷ്ട്ര​യി​ലെ ശി​വ​സേ​ന എം​എ​ൽ​എ​മാ​രി​ൽ ഭൂ​രി​ഭാ​ഗ​വും അ​സം​തൃ​പ്ത​രെന്ന് മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ നാ​രാ​യ​ണ്‍ റാ​ണെ​​. 56-ൽ 35 ​എം​എ​ൽ​എ​മാ​രും അ​സം​തൃ​പ്ത​രാണ്. സംസ്ഥാനത്ത് ബിജെപി തിരികെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയ്ക്ക് 105 എംഎൽഎമാരുണ്ട്. ശിവസേനയ്ക്ക് വെറും 56 പേർ മാത്രമേയുളളൂ. അവരിൽ 35 പേർ അസംതൃപ്തരാണ്. കർഷകർക്ക് വായ്പയിൽ ഇളവുനൽകുമെന്ന ശിവസേന സർക്കാരിന്റെ വാഗ്ദാനം പൊള്ളയാണെന്നും അത് എന്നുമുതൽ നടപ്പാക്കുമെന്ന് സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും റാണെ പറഞ്ഞു.

ഇത്തരത്തിലുള്ള ഒരു സർക്കാരിൽനിന്ന് എന്തു പ്രതീക്ഷിക്കാനാണ്? എങ്ങനെയാണ് ഭരിക്കേണ്ടത് എന്നുപോലും അവർക്കറിയില്ല. സർക്കാർ രൂപവത്കരിക്കാൻ തന്നെ അഞ്ചാഴ്ചകളാണ് അവർ എടുത്തത്. അതിൽനിന്നുതന്നെ അവരെങ്ങനെ മുന്നോട്ടുപോകുമെന്ന് ഒരാൾക്ക് ഊഹിക്കാൻ സാധിക്കും. ക​ർ​ഷ​ക​ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​മെ​ന്ന മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം ത​ട്ടി​പ്പാ​ണെ​ന്നും എ​ന്ന് ഇ​തു ന​ട​പ്പി​ൽ വ​രു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്നും ബി​ജെ​പി നേ​താ​വ് ചൂ​ണ്ടി​ക്കാ​ട്ടി.

ബിജെപിയും നവനിർമാൺ സേനയും സഖ്യത്തിലാകുന്നുവെന്ന വാർത്തയെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ച റാണെ ഇക്കാര്യം ബിജെപി നേതൃത്വം സംസാരിക്കുമെന്നും വ്യക്തമാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close