CricketKeralaLatestNewsNews in BriefSports

രഞ്ജി ട്രോഫി; ഗുജറാത്തിനെതിരെ കേരളത്തിന് തോല്‍വി

By web desk

ഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ കേരളത്തിന് 90 റണ്‍സ് തോല്‍വി. 268 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ടാമിന്നിങ്സില്‍ 177 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ ഗുജറാത്തിന് വിലപ്പെട്ട ആറു പോയിന്റ് ലഭിച്ചു.

82 പന്തില്‍ 78 റണ്‍സുമായി സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും കേരളത്തെ വിജയത്തിലെത്തിക്കാനായില്ല. മറ്റു ബാറ്റ്സ്മാന്‍മാരെല്ലാം വന്‍ പരാജയമായി. അഞ്ചു പേര്‍ രണ്ടക്കം കാണാതെ പുറത്തായി. ഗുജറാത്തിനായി അക്സര്‍ പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തി. മൂന്നു വിക്കറ്റുമായി ഗജയും രണ്ട് വിക്കറ്റോടെ കലേരിയയും അക്സറിന് പിന്തുണ നല്‍കി. രണ്ടാം ഇന്നിംഗ്‌സില്‍ ഗുജറാത്തിനായി നിര്‍ണായക അര്‍ധസെഞ്ചുറി നേടുകയും അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഗജയാണ് കളിയിലെ കേമന്‍.

സ്‌കോര്‍: ഗുജറാത്ത് 127, 210. കേരളം 70,177.

മൂന്നാംദിനം 26/0 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച കേരളം തകര്‍ന്നടിഞ്ഞു. വിഷ്ണു വിനോദ്(23), മോനിഷ്(7), ജലക് സക്‌സേന(29), റോബിന്‍ ഉത്തപ്പ(7) വേഗം മടങ്ങി. ഒരറ്റത്ത് ആക്രമിച്ച് കളിച്ച സഞ്ജു ഒരുഘട്ടത്തില്‍ കേരളത്തിന് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ സഞ്ജുവിനെ അക്‌സര്‍ പട്ടേല്‍ പന്തില്‍ പുറത്തായതോടെ കേരളം തോല്‍വി ഉറപ്പിച്ചു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(11) കാര്യമായി സംഭാവന ചെയ്യാതെ പുറത്തായി. ഗുജറാത്തിനായി അക്‌സര്‍ പട്ടേല്‍ നാലും ഗജ മൂന്നും വിക്കറ്റെടുത്തു.

ഈ സീസണില്‍ കേരളത്തിന്റെ ആദ്യ എവേ മത്സരമായിരുന്നു ഇത്. ആദ്യത്തെ രണ്ട് ഹോം മത്സരങ്ങളിലും കേരളത്തിന് ജയിക്കാനായില്ല. ഡല്‍ഹിക്കെതിരേ ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയെങ്കിലും സമനിലയായി. ബംഗാളിനോട് തോറ്റു. ഇതോടെ ഈ സീസണില്‍ കേരളത്തിന്റെ അക്കൗണ്ടില്‍ രണ്ടു തോല്‍വിയായി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close