CrimeLatestNationalNewsNews in BriefWorld

മോദി കള്ളനെന്ന് രാഹുല്‍: വ്യോമസേനയുടെ 30,000 കോടി കട്ട് അംബാനിക്ക് കൊടുത്തുവെന്ന് ആരോപണം

By Web Desk

വ്യോമസേനയുടെ 30,000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി മോഷ്ടിച്ച് വ്യവസായ ഭീമനായ അനില്‍ അംബാനിക്ക് കൊടുത്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ ആയുധ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിന്റെ ഇടപാട് പുറത്തുവന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് രാഹുലിന്റെ ആരോപണം. റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന കോണ്‍ഗ്രസിന്റെ ആരോപണം ഇതോടെ തെളിഞ്ഞിരിക്കുകയാണെന്ന് രാഹുല്‍ ഡല്‍ഹിയില്‍ ആരോപിച്ചു.

അനില്‍ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുക്കാന്‍ മോദി നേരിട്ട് ഇടപെട്ടിരുന്നുവെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഒലാന്ദെ വെളിപ്പെടുത്തിയിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും പ്രധാനമന്ത്രിയെപ്പോലെ കള്ളം പറഞ്ഞു. ഒരേ സമയം കള്ളനും പോലീസും കളി കളിക്കുകയാണ് പ്രധാനമന്ത്രി. കോര്‍പ്പറേറ്റ് പോരാട്ടത്തില്‍ അംബാനിക്കുവേണ്ടിയാണ് മോദിയുടെ പോരാട്ടമെന്നും രാഹുല്‍ ആരോപിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close