LatestNationalNewsNews in Brief

സാമ്പത്തിക തട്ടിപ്പ് കേസ്: വിദേശത്ത് പോകാൻ റോബർട്ട്‌ വദ്രക്ക് അനുമതി

By Web Desk

റോബര്‍ട്ട് വദ്രക്ക് ബിസിനസ് ആവശ്യത്തിന് വിദേശത്ത് പോകാന്‍ അനുമതി. സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ എട്ടുവരെ സ്പെയിനില്‍ പോകാനാണ് ദില്ലിയിലെ ഒരു കോടതി അനുമതി നല്‍കിയിരിക്കുന്നത്.

വിദേശരാജ്യങ്ങളില്‍ പോകാന്‍ വദ്രയെ അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വദ്രയുടെ അപേക്ഷയെ എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് എതിര്‍ത്തെങ്കിലും കോടതി അനുമതി നല്‍കുകയായിരുന്നു.

ജൂണില്‍  ലണ്ടന്‍, യുഎസ്, നെതര്‍ലന്‍ഡ്സ് എന്നീരാജ്യങ്ങളിലേക്ക് പോകുന്നതിന് വദ്ര അനുമതി ആവശ്യപ്പെട്ടിരുന്നു. വിദേശത്ത് പോകാൻ വദ്ര അനുമതി തേടിയത് ചികിത്സയ്ക്ക് വേണ്ടിയായിരുന്നു .

ലണ്ടന്‍ ഒഴികെ മറ്റ് രാജ്യങ്ങൾ സന്ദര്‍ശിക്കുന്നതിന് കോടതി അദ്ദേഹത്തിന് അനുമതി നല്‍കുകയും ചെയ്തിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close