LatestNewsNews in BriefWorld

ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേ റോക്കറ്റ് ആക്രമണം; നാല് സൈനികർക്ക് പരിക്ക്

By Web desk

റാഖിലെ അമേരിക്കൻ സൈനികത്താവളത്തിൽ വീണ്ടും ഇറാന്റെ ആക്രമണം. അൽ ബലാദ് സൈനികത്താവളത്തിൽ നാല് റോക്കറ്റുകൾ പതിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നാല് ഇറാക്ക് വ്യോമസേന ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ഇ​വി​ടെ​നി​ന്ന് ഭൂ​രി​പ​ക്ഷം യു​എ​സ് സൈ​നി​ക​രെ​യും നീ​ക്കി​യി​രു​ന്ന​താ​യി സൈ​നി​ക വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​തു​വ​രെ ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ​യാ​ണു പു​തി​യ റോ​ക്ക​റ്റാ​ക്ര​മ​ണം. ഇ​റാ​ക്കി​ൽ യു​എ​സ് സൈ​നി​ക​രു​ള്ള താ​വ​ള​ങ്ങ​ൾ​ക്കു നേ​രെ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ റോ​ക്ക​റ്റ്, മോ​ർ​ട്ടാ​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം ആ​ക്ര​മ​ണ​ങ്ങ​ളി​ലും ഇ​റാ​ക്കി സൈ​നി​ക​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

നേരത്തെ ഉക്രെയിൻ വിമാനം അബദ്ധത്തിൽ മിസൈലാക്രമണത്തിൽ തകർന്നതാണെന്ന വെളിപ്പെടുത്തലിനെതുടർന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊല്ല ഖമയെനി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പ്രതിഷേധം നടത്തിയിരുന്നു. ഇവർക്ക് പിന്തുണയുമായി അമേരിക്കയും ഇസ്രായേലും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കൻ സൈനികത്താവളത്തിന് നേരെയുള്ള ഇറാന്റെ ആക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽനിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയാണ് ബലാദ് വ്യോമത്താവളം സ്ഥിതിചെയ്യുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close