LatestNationalNewsNewsNews in BriefOtherSports

റഷ്യയ്ക്ക് നാലു വര്‍ഷത്തേക്ക് കായിക വിലക്ക്; ടോക്യോ ഒളിമ്പിക്സ് നഷ്ടമാകും

By web desk

ത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് അന്താരാഷ്ട്ര കായിക രംഗത്ത് വിലക്ക് നേരിടുന്ന റഷ്യയ്ക്ക് വീണ്ടും തിരിച്ചടി. ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള പ്രധാന കായിക മേളകളില്‍നിന്ന് റഷ്യയെ നാലു വര്‍ഷത്തേക്ക് കൂടി വിലക്കി. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് നടപടി.

വിലക്കേര്‍പ്പെടുത്തിയതിനാല്‍ 2020 ടോക്കിയോ ഒളിമ്പിക്സ്, 2022 വിന്റര്‍ ഒളിമ്പിക്സ് എന്നിവയിലൊന്നും റഷ്യന്‍ താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല. 2022ല്‍ നടക്കുന്ന ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിലും പങ്കെടുക്കാനാകില്ല. എന്നാല്‍, ഉത്തേജക മരുന്ന് പരിശോധനയുടെ കടമ്പ കടക്കാനായാല്‍ റഷ്യയിലെ കായികതാരങ്ങള്‍ക്ക് സ്വതന്ത്ര പതാകയുടെ കീഴില്‍ ഒളിമ്പിക്സില്‍ മത്സരിക്കാനാവും. സെന്റ്പീറ്റേഴ്സ്ബര്‍ഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്ബോളില്‍ റഷ്യയ്ക്ക് മത്സരിക്കുന്നതിന് വിലക്ക് ബാധകമല്ല.

സ്വിറ്റ്സര്‍ലന്‍ഡിലെ ലൗസെയ്നില്‍ നടന്ന വാഡയുടെ യോഗത്തിലാണ് റഷ്യയെ വിലക്കാന്‍ തീരുമാനമായത്. ഏകകണ്ഠമായിരുന്നു തീരുമാനം. അതേസമയം, നടപടിക്കെതിരേ 21 ദിവസത്തിനകം അപ്പീല്‍ നല്‍കാമെന്നും ഏജന്‍സി അറിയിച്ചു. 2015ലാണ് റഷ്യയെ ചുറ്റിപ്പറ്റിയുള്ള ഉത്തേജക വിവാദം ചൂടുപിടിച്ചത്. ഇതേ തുടര്‍ന്ന് 2016ലെ റിയോ ഒളിമ്പിക്സില്‍ റഷ്യയെ പൂര്‍ണമായി വിലക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ഉത്തരവ് ഭാഗീകമായി പിന്‍വലിച്ചു. ഈ വര്‍ഷം ജനുവരിയില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ച റഷ്യ ആന്റി ഡോപിങ് ഏജന്‍സിയുടെ (റുസാഡ) റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടി എന്നതാണ് ആരോപണം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close