FootballLatestNewsNews in BriefSports

ബെൽജിയം, ക്രൊയേഷ്യ, യുറുഗ്വായ്: റഷ്യയുടെ നായകന്മാര്‍

പ്രശസ്ത അഭിഭാഷകനും എഴുത്തുകാരനുമായ എം.എസ് ലാല്‍ എഴുതുന്ന ഫുട്‌ബോള്‍ പരമ്പര

ബെൽജിയം തിരുമാനിച്ചുറച്ച് തന്നെയാണ്. ഗ്രൂപ്പ് മത്സരങ്ങൾ ആധികാരികമായി പിന്നിട്ട് തന്നെയാണ് ഹസ്സാർഡും സംഘവും പ്രീ ക്വാർട്ടറിനൊരുങ്ങുന്നത്. റഷ്യൻ ലോകകപ്പിലെ വമ്പൻമാർ നേർക്കു വന്ന ഗ്രൂപ്പിലെ അന്തിമ പോരാട്ടത്തിൽ, ഇരുകൂട്ടരും റിസർവ് ബെഞ്ചിനെ ഇറക്കി കളിപ്പിച്ച മത്സരത്തിൽ ഒട്ടും പിന്നിലല്ലാത്ത ഇംഗ്ലണ്ടിനെ അൻപത്തിയൊന്നാം മിനിട്ടിലെ ചന്ദ്രക്കല പോൽ വരച്ചു വെച്ച കാവ്യ സുന്ദരമായ ഗോളിലൂടെ പരാജയപ്പെടുത്തുകയായിരുന്നു അഡ്നാൻ ജനുസ്സജ്. അങ്ങിനെ ഇംഗ്ലണ്ടിനെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാക്കി പ്രീ ക്വാർട്ടറിൽ ജപ്പാനെ കൈക്കലാക്കുമ്പോൾ ഒന്നുറപ്പിച്ചു ബെൽജിയം; അനായാസേന ‘ക്വാർട്ടർ വാക്കോവർ ‘!

മൂന്നില്‍ മൂന്നും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായ ബെല്‍ജിയം (1-0)

ജപ്പാൻ അവസാന പതിനാറിൽ ഇടം പിടിക്കുമ്പോൾ മാത്രമാണ് സമകാലിക ഫുട്ബോളിൽ ഫെയർ പ്ലേ സെനഗലിനെങ്കിലും വില്ലനാകുന്നത്. ഈ ഫെയർ പ്ലേ തിലകവുമായി ബെൽജിയത്തിന്റെ റെഡ് ഡെവിൾസിനോട് ജപ്പാൻ കളിക്കുന്നത് കൗതുകകരമായിരിക്കും. അങ്ങിനെ പോളണ്ട് മിണ്ടിയിട്ടും ജപ്പാൻ കടന്നു. ഒട്ടും കളിക്കാതെ നേടിയ ഒറ്റഗോൾ തൂക്കവുമായി കൊളംബിയയും.

ജപ്പാന്‍ ടീം പരിശീലനത്തിനിടയില്‍

റഷ്യയിൽ നിന്നും പതിനാറ് ടീമുകൾ മടങ്ങുകയാണ്. പണ്ട് സോവിയറ്റ് യൂണിയനിൽ എന്താണ് നടക്കുന്നതെന്നറിയാൻ കണ്ണും കാതും തുറന്ന് വെച്ച മലയാളിയ്ക്ക് വീണ്ടും റഷ്യൻ മണ്ണ് ദിനചര്യയുടെ വർണ്ണ സങ്കട കാഴ്ചയൊരുക്കിയ പതിനഞ്ച് നാളുകൾ പിന്നിട്ടിരിക്കുന്നു. ജർമ്മൻ വമ്പിനെ കൊന്നു കൊലവിളിച്ച കൊറിയൻ വീറും സ്പെയിനെയും പോർച്ചുഗലിനെയും വിറപ്പിച്ച മൊറോക്കോയും തോൽവിയിലും അർജൻറീനയുടെ നെഞ്ചകം നീറ്റിയ നൈജീരിയയുമൊക്കെ ഇനിയിവിടില്ല.

ജർമനി വീണിടത്ത് ബ്രസീൽ നെഞ്ച് വിരിച്ച് തുടങ്ങിയിരിക്കുന്നു. പക്ഷെ ഗ്രൂപ്പ് മത്സരങ്ങളിൽ അപരാജിതരായി വന്ന ഈ മൂന്നു പേർ; ബെൽജിയം, ക്രൊയേഷ്യ, യുറുഗ്വായ്. ഇവർ മൂന്നു പേരുമാണ് റഷ്യയുടെ ഹീറോസ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close