News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
CrimeKeralaLatestNewsNews in Brief

‘ഇനി മീശയില്ലാത്തവരുടെ കാലം’: ഭീഷണി ഭയന്ന് എസ്. ഹരീഷ് നോവല്‍ പിന്‍വലിച്ചു; ഭീഷണിക്കെതിരെ വ്യാപക പ്രതിഷേധം

By Web Desk

പ്രശസ്ത യുവനോവലിസ്റ്റും കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എസ്. ഹരീഷ് ചില മതസംഘടനകളുടെ ആക്രമണഭീഷണിയെത്തുടര്‍ന്ന് ‘മീശ’ എന്ന നോവല്‍ പിന്‍വലിച്ചു. മലയാളത്തിലെ ഒരു ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരികയായിരുന്ന പുതിയ നോവലാണ് പിന്‍വലിച്ചത്. നോവില്‍ ഒരു ഭാഗത്ത് രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാണ് ചില സംഘപരിവാര്‍ അനുകൂല സംഘടനകളുടെ ആരോപണം.

ഈ നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ സ്ത്രീകളുടെ ക്ഷേത്രദര്‍ശനം സംബന്ധിച്ച് നടത്തിയ സംഭാഷണത്തിന്റെ അടര്‍ത്തിയെടുത്ത ഭാഗം സംഘപരിവാര്‍ ആഭിമുഖ്യമുള്ള ചില സംഘടനകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണന്ന് ആരോപിച്ചുകൊണ്ട് ചില സംഘടനകള്‍ രംഗത്തുവരികയും ചെയ്തിരുന്നു. നോവല്‍ പിന്‍വലിച്ചില്ലെങ്കില്‍ നോവലിസ്റ്റിന്റെ കുടുംബാംഗങ്ങളെ വരെ ആക്രമിക്കുമെന്നായിരുന്നു ഭീഷണി. കഴിഞ്ഞ ചില ആഴ്ചകളായി നോവലിസ്റ്റിന് സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും നേരിട്ടും ഭീഷണിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് മൂന്നാഴ്ച്ച മാത്രം പ്രസിദ്ധീകരിച്ച നോവല്‍ ഇടയ്ക്ക് വച്ച് പിന്‍വലിച്ചിരിക്കുന്നത്.

അമ്പതുവര്‍ഷം മുമ്പുള്ള കേരളത്തിലെ ജാതി ജീവിതത്തെ ദളിതുകളുടെ ജീവിതപശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന നോവലായിരുന്നു മീശ. കുടുംബാംഗങ്ങളെയടക്കം അപമാനിക്കുമെന്നും ആക്രമിക്കുമെന്നുള്ള രീതിയില്‍ ഭീഷണി വളര്‍ന്നപ്പോഴാണ് നോവല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് എസ്. ഹരീഷ് പറഞ്ഞു. ഹരീഷിന്റെ ഭാര്യയുടെ ചിത്രമടക്കം മോശം രീതിയില്‍ പ്രചരിപ്പിച്ചായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം. ഭാര്യയെയും അമ്മയെയും രണ്ട് കുട്ടികളെയും വരെ ഈ രീതിയില്‍ ഭീഷണിപ്പെടുത്തിയെന്ന് ഹരീഷ് പറഞ്ഞു.

ഹരീഷിനെ കയ്യില്‍ കിട്ടിയാല്‍ താന്‍ രണ്ടു പൊട്ടിക്കും എന്ന് കഴിഞ്ഞ ദിവസം ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. കോഴിക്കോട്ടെ വാരികയുടെ ഓഫീസിലേക്ക് ഇന്നും സംഘപരിവാര്‍ സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു.

നോവല്‍ പിന്‍വലിക്കേണ്ടിവന്ന രീതിയില്‍ ചിലകേന്ദ്രങ്ങള്‍ ഭീഷണിമുഴക്കിയതിനെതിരെ സാഹിത്യ സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. സാംസ്‌കാരിക നിരക്ഷരരെ ഭയന്നാണ് ഹരീഷ് നോവല്‍ പിന്‍വലിച്ചെന്നത് ഞെട്ടിക്കുന്നുവെന്ന് പ്രമുഖ നോവലിസ്റ്റും സാംസ്‌കാരിക നിരീക്ഷകനുമായ സി.ആര്‍ പരമേശ്വരന്‍ പ്രതികരിച്ചു. അസഹിഷ്ണുസംഘങ്ങള്‍ക്ക് നാം ഒരടി കൂടി വഴങ്ങിക്കൊടുത്തിരിക്കുകയാണെന്ന് അദ്ധേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചിന്തകള്‍ക്കും വാക്കുകള്‍ക്കും കടിഞ്ഞാണിടുന്ന മനുഷ്യന്മാരുള്ളിടത്ത് മൗനം ഭൂഷണമാകുന്നുവെന്ന് നടനും എഴുത്തുകാരനുമായ മധുപാല്‍ പ്രതികരിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close