KeralaLatestNewsNews in Brief

ശബരിമല നട ഇന്ന് തുറക്കും

By web desk

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാനിധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി. എന്‍ വാസുദേവന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ഇന്ന് മറ്റ് പൂജകള്‍ ഒന്നും ഉണ്ടായിരിക്കില്ല.

തുലാം ഒന്നുമുതല്‍ അഞ്ചു വരെ തന്ത്രിയും, തുടര്‍ന്നുവരുന്ന അഞ്ചുദിവസങ്ങളില്‍ ഇപ്പോഴത്തെ മേല്‍ശാന്തി പുതിയതായി സ്ഥാനമേല്‍ക്കുന്ന മേല്‍ശാന്തിമാര്‍ക്ക് ആചാരാനുഷ്ടാങ്ങള്‍ പറഞ്ഞുകൊടുക്കും . ഇതിനു ശേഷം മേല്‍ശാന്തിമാര്‍ സന്നിധാനത്ത്ഭജനമിരിക്കും . തുലാമാസ പൂജ പൂര്‍ത്തിയാക്കി 22ന് നട അടയ്ക്കും. ചിത്തിരപൂജയോടനുബന്ധിച്ച് ഈ മാസം 26 ന്് വീണ്ടും നട തുറക്കും. മണ്ഡലകാല പൂജകള്‍ക്കായി നവംബര്‍ 16ന് നട തുറക്കുമ്പോഴായിരിക്കും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close