KeralaLatestNewsNews in Brief

സര്‍ക്കാര്‍ കോടതി വിധിക്കൊപ്പം; ശബരിമലയില്‍ ഇനിയും രാഷ്ട്രീയ മുതലെടുപ്പ് വേണ്ടെന്ന് കടകംപള്ളി

By web desk

ബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട സുപ്രീംകോടതി തീരുമാനത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ കാലത്ത് ചെയ്തതുപോലെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും സുപ്രീംകോടതി വിധിയെ രണ്ട് കയ്യും നീട്ടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഈ നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാമെന്നും ദേവസ്വം മന്ത്രി ഇടുക്കി കട്ടപ്പനയില്‍ പ്രതികരിച്ചു.

‘സുപ്രീംകോടതി വിധി ഏത് സന്ദര്‍ഭത്തിലും അംഗീകരിക്കുമെന്ന നിലപാട് തന്നെയാണ് സര്‍ക്കാരിനുള്ളത്. അതാവര്‍ത്തിച്ച് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളതാണ്. പ്രകോപനം ഉണ്ടാക്കാനല്ല പ്രതിപക്ഷം ശ്രമിക്കേണ്ടത്. അയോധ്യ വിധി മാന്യമായി സ്വീകരിച്ച നാടാണ്. അയോദ്ധ്യ വിധി എങ്ങനെയാണോ സ്വീകരിച്ചത് ആ മട്ടില്‍ സുപ്രീംകോടതി വിധികളെ കാണാന്‍ കഴിയണം, അല്ലാതെ പ്രകോപനം ഉണ്ടാക്കാനല്ല ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

നിലവിലെ യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ സ്ത്രീകളെത്തിയാല്‍ ശബരിമല കയറ്റുമോ എന്ന ചോദ്യത്തിന് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുതെന്നായിരുന്നു കടകംപള്ളിയുടെ മറുപടി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close