KeralaLatestNationalNewsNews in Brief

ശബരിമല ആരുടെയും തറവാട്ടുസ്വത്തല്ലെന്ന് ബിന്ദുവിന്‍റെയും കനകദുര്‍ഗ്ഗയുടെയും അഭിഭാഷക: തന്ത്രിയുടെ ശുദ്ധിക്രിയ ഭരണഘടനയുടെ ഹൃദയത്തിനേറ്റ മുറിവെന്നും വാദം

By Web Desk

സുപ്രീം കോടതി വിധിക്കുശേഷവും ശബരിമലയില്‍ സ്ത്രീകളെ മാറ്റിനിര്‍ത്താനുള്ള ശ്രമം തുടരുകയാണെന്ന് ക്ഷേത്ര ദര്‍ശനം നടത്തിയ കനക ദുര്‍ഗക്കും ബിന്ദുവിനും വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഡ്വ. ഇന്ദിരാ ജെയ്സിങ് കുറ്റപ്പെടുത്തി. കനക ദുര്‍ഗക്കും ബിന്ദുവിനും നേരെ വധഭീഷണി വരെയുണ്ടായി എന്ന് ഇന്ദിര ഓര്‍മ്മിപ്പിച്ചു. തൊട്ടുകൂടായ്മക്കും ഇരുവരും വിധേയരായി. അതിനുള്ള തെളിവാണ് ശബരിമലയില്‍ ഇരുവരും ദര്‍ശനം നടത്തിയ ഉടന്‍ തന്ത്രി നടയടച്ച് നടത്തിയ ശുദ്ധിക്രിയ. ഭരണഘടനയുടെ അനുച്ഛേദം 17 ഈ കേസില്‍ ബാധകമാണെന്നും ഇന്ദിരാ ജെയ്സിംങ് കൂട്ടിച്ചേര്‍ത്തു.

ബിന്ദു ദലിതയാണ്, ബിന്ദുവിന്റെ അമ്മക്ക് വധഭീഷണിയുണ്ടെന്നും ഇന്ദിര ജെയ്സിംങ് പറഞ്ഞു.
ശുദ്ധിക്രിയ ഭരണഘടനയുടെ ഹൃദയത്തിനേറ്റ മുറിവാണെന്ന് ആലങ്കാരികമായി പറയാനും ഇന്ദിര മറന്നില്ല. ശബരിമല ആരുടെയും തറവാട്ടു സ്വത്തല്ല. ദൈവത്തിന് സ്ത്രീ- പുരുഷ വ്യത്യാസമില്ല. സ്ത്രീകളും വ്യക്തികളാണ്. ഈ വിഷയത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജിപ്പിനെ മാനിക്കുന്നു. പക്ഷേ, ഭൂരിപക്ഷ വിധിയാണ് നിയമം. അതാണ് പാലിക്കേണ്ടത്.

സ്ത്രീകള്‍ യുദ്ധത്തിന് വരെ പോയ ചരിത്രം നമ്മള്‍ക്കില്ലേയെന്നും ഇന്ദിരാ ജെയ്സിങ് ചോദിച്ചു. റസിയ സുല്‍ത്താന ഉള്‍പ്പെടെ ഒരുപാട് പേരുണ്ടെന്ന് അഡ്വ. നരിമാന്‍ അതിന് മറുപടി നല്‍കി.
ഇതോടെ, ശബരിമല യുവതി പ്രവേശന പുന പരിശോധനാ, റിട്ട് ഹരജികളില്‍ വാദം പൂര്‍ത്തിയാവുകയായിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close