KeralaLatestNewsNews in Brief

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധന ഹര്‍ജികള്‍ ഇപ്പോള്‍ കേള്‍ക്കില്ല, ഏഴു ചോദ്യങ്ങളില്‍ മാത്രം വാദമെന്ന് സുപ്രീം കോടതി

By web desk

ബരില യുവതി പ്രവേശനവമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുപ്രീംകോടതിയില്‍ നിര്‍ണായക വാദം തുടങ്ങി. ഒമ്പതംഗ വിശാല ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. അതേസമയം യുവതീപ്രവേശന വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കഴിഞ്ഞ നവംബറില്‍ ഹര്‍ജികള്‍ പരിഗണിച്ച വേളയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഉന്നയിച്ച നിയമപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഏഴ് ചോദ്യങ്ങളിലെ വാദങ്ങളാണ് സുപ്രീം കോടതി കേള്‍ക്കുക. മതാചാരങ്ങളില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ടോ എന്നുള്‍പ്പെടെയുള്ള ഏഴ് ചോദ്യങ്ങളിലാണ് കോടതി വാദം കേള്‍ക്കുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ദെ അടക്കമുള്ള വിശാല ബഞ്ചാണ് ഇതിലെ വാദം കേള്‍ക്കുന്നത്.

പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനായി ഏഴ് കാര്യങ്ങള്‍ ഒമ്പതംഗ ബെഞ്ചിന്റെ പരിശോധനയ്ക്കായി വിട്ടിരുന്നു. ഈ വിഷയങ്ങളിലെ വാദമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് യുവതി പ്രവേശനത്തിന് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു.

ഒന്‍പതംഗ ബഞ്ച് പുറപ്പെടുവിക്കുന്ന വിധിയുടെ അടിസ്ഥാനത്തിലായിരിക്കും യുവതീപ്രവേശനത്തിന് എതിരായ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളുടെ കാര്യത്തില്‍ സുപ്രീം കോടതി തീരുമാനമെടുക്കുക. ശബരിമലയില്‍ യുവതീപ്രവേശന വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് നിയമപ്രശ്‌നങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ചോദ്യങ്ങള്‍ വിശാല ബെഞ്ചിന്റെ പരിഗണനയിലേക്ക് വിടണമെന്നും അതുവരെ വിധി പുനഃപരിശോധന സംബന്ധിച്ച ഹര്‍ജികള്‍ നിലനിര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ഏഴംഗ ബെഞ്ച് രൂപീകരിച്ചത്.

പ്രധാനമായും മതസ്വാതന്ത്ര്യം സംബന്ധിച്ചുള്ള ഭരണഘടനയിലെ വ്യവസ്ഥകള്‍, ‘ഹൈന്ദവ ആചാരങ്ങള്‍’ എന്ന പ്രയോഗത്തിലെ വ്യക്തത, മതാചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടോ എന്ന വിഷയം, മുസ്ലിം, പാഴ്സി സ്ത്രീകളുടെ ആരാധനാലയ പ്രവേശനം, മതത്തിന്റെയോ വിഭാഗങ്ങളുടെയോ ഒഴിച്ചുകൂടാനാകാത്ത ആചാരങ്ങള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോ എന്ന വിഷയം, സ്ത്രീകളുടെ ചേലാ കര്‍മം, എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് സുപ്രീം കോടതി കേള്‍ക്കുക

എന്തുകൊണ്ടാണ് ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചതെന്ന് വ്യക്തമല്ലെന്നും ശിരൂര്‍ മഠം കേസിലെ വിധി പുനഃപരിശോധിക്കാനാണ് എന്ന നിഗമനമാണ് തനിക്കുള്ളതെന്നും അഭിഭാഷകയായ
ഇന്ദിരാ ജെയ്സിങ് ചൂണ്ടിക്കാട്ടി. ബെഞ്ച് ഇപ്പോള്‍ പരിഗണിക്കുന്നത് വെറും അക്കാദമിക് ചോദ്യങ്ങളാണെന്നും അവര്‍ പറഞ്ഞു. മാത്രമല്ല ശബരിമലയിലെ യുവതി പ്രവേശന വിധി തെറ്റാണെന്ന് ആരും വിധിച്ചിട്ടില്ലെന്നും ഇന്ദിരാ ജെയ്സിങ് ചൂണ്ടിക്കാട്ടി.

അതിനിടെ കേസില്‍ കക്ഷി ചേരണമെന്ന രാജീവ് ധവാന്റെ അപേക്ഷ കോടതി പരിഗണിച്ചു. അതിനിടെ ശബരിമല കേസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ വ്യക്തതയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close