KeralaLatestNewsNews in Brief

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

By Web desk

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ. സച്ചിദാനന്ദൻ) (49) അന്തരിച്ചു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. തുടർന്ന് അദ്ദേഹത്തെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സച്ചി വ്യാ​ഴാ​ഴ്ച രാ​ത്രി 10.10ന് ​ മ​ര​ണത്തിന് കീഴടങ്ങി.

മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ൽ ഇ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​നി​ടെ അ​ന​സ്തേ​ഷ്യ ന​ൽ​കി​യ​പ്പോ​ഴാ​ണ് ഹൃ​ദ​യാ​ഘാ​തമു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന് ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹം നി​ല​ച്ച​തി​നാ​ൽ ത​ല​ച്ചോ​ർ പ്ര​തി​ക​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്നു തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

തൃ​ശൂ​രി​ലെ കൊ​ടു​ങ്ങ​ല്ലൂ​രി​ലാ​ണ് സ​ച്ചി​യു​ടെ ജ​ന​നം. ഏ​റെ നാ​ളാ​യി എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ​യി​ലാ​ണ് താ​മ​സം. അ​ഭി​ഭാ​ഷ​ക വൃ​ത്തി ഉ​പേ​ക്ഷി​ച്ചാ​ണ് അ​ദ്ദേ​ഹം സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്. എ​ട്ടു വ​ർ​ഷം ഹൈ​ക്കോ​ട​തി​യി​ൽ പ്ര​ക്ടീ​സ് ചെ​യ്തു. 12 സി​നി​മ​ക​ൾ​ക്ക് അ​ദ്ദേ​ഹം തി​ര​ക്ക​ഥ​യൊ​രു​ക്കി. ര​ണ്ട് സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തു.

പ​ഠ​ന​കാ​ല​ത്ത് കോ​ള​ജ് ഫി​ലിം സൊ​സൈ​റ്റി​യി​ലും നാ​ട​ക​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു. നി​ര​വ​ധി നാ​ട​ക​ങ്ങ​ളും സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. എ​ഴു​തി​യ തി​ര​ക്ക​ഥ​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഹി​റ്റു​ക​ള​ക്കാ​യി സ​ച്ചി സം​വി​ധാ​നം ചെ​യ്ത് ര​ണ്ട് സി​നി​മ​ക​ളും വ​ൻ വി​ജ​യ​മാ​യി. 2007 ൽ ​പൃ​ഥ്വി​രാ​ജ് ചി​ത്ര​മാ​യ ചോ​ക്ലേ​റ്റി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കി​യാ​ണ് സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. സു​ഹൃ​ത്താ​യ സേ​തു​വു​മൊ​ത്താ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ എ​ഴു​തി​യ​ത്. ഈ ​സി​നി​മ വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു. ഇ​തോ​ടെ സ​ച്ചി-​സേ​തു കൂ​ട്ടു​കെ​ട്ട് മ​ല​യാ​ള സി​നി​മ​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

പി​ന്നീ​ട് 2012ൽ ​ജോ​ഷി​യു​ടെ മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ റ​ണ്‍ ബേ​ബി റ​ണ്ണി​ലൂ​ടെ സ​ച്ചി സ്വ​ത​ന്ത്ര തി​ര​ക്ക​ഥാ​കൃ​ത്താ​യി. അ​നാ​ർ​ക്ക​ലി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വിധാ​യ​ക​നു​മാ​യി. അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന ചി​ത്ര​മാ​ണ് അ​വ​സാ​ന​മാ​യി സം​വി​ധാ​നം ചെ​യ്ത​ത്. രാ​മ​ലീ​ല, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്നീ സി​നി​മ​ക​ൾ​ക്കു തിര​ക്ക​ഥ​യെ​ഴു​തി.

സ​ച്ചി ജ​നി​ച്ച​തു കൊ​ടു​ങ്ങ​ല്ലൂ​രി​ലാ​ണെ​ങ്കി​ലും എ​റ​ണാ​കു​ള​ത്താ​യി​രു​ന്നു പ​ഠ​ന​വും താ​മ​സ​വു​മെ​ല്ലാം. മാ​ല്യ​ങ്ക​ര എ​സ്എ​ൻ​എം കോ​ള​ജി​ൽ​നി​ന്നും കോ​മേ​ഴ്സി​ൽ ബിരു​ദം നേ​ടി​യ സ​ച്ചി എ​റ​ണാ​കു​ളം ഗ​വ.ലോ ​കോ​ള​ജി​ൽ​നി​ന്ന് എ​ൽ​എ​ൽ​ബി​യെ​ടു​ത്ത് ഹൈ​ക്കോ​ട​തി​യി​ൽ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ചെ​യ്തു. സേതു​വു​മൊ​ത്ത് ചോ​ക്ലേ​റ്റി​ൽ തു​ട​ങ്ങി​യ കൂ​ട്ടു​കെ​ട്ടി​ൽ റോ​ബി​ൻ​ഹു​ഡ്, മേ​ക്ക​പ്പ് മാ​ൻ, സീ​നി​യേ​ഴ്സ്, ഡ​ബി​ൾ​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു തി​ര​ക്ക​ഥ​യെ​ഴു​തി.

പി​ന്നീ​ട് ഇ​രു​വ​രും പി​രി​ഞ്ഞ​തി​നു​ശേ​ഷം സ​ച്ചി ആ​ദ്യം എ​ഴു​തി​യ റ​ണ്‍ ബേ​ബി റ​ണ്ണി​നു ശേ​ഷം ചേ​ട്ടാ​യീ​സ്, രാ​മ​ലീ​ല, ഷെ​ർ​ല​ക് ടോം​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കും സ​ച്ചി ത​ന്നെ സം​വി​ധാ​നം ചെ​യ്ത അ​നാ​ർ​ക്ക​ലി​ക്കും അ​യ്യ​പ്പ​നും കോ​ശി​ക്കും തി​ര​ക്ക​ഥ​യെ​ഴു​തി.

ജ​യ​ൻ ന​മ്പ്യാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പൃ​ഥ്വി​രാ​ജ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ച്ചി​യെ അ​വി​ചാ​രി​തമാ​യി മ​ര​ണം ക​വ​ർ​ന്ന​ത്. ചേ​ട്ടാ​യീ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു സ​ച്ചി.

മൃതദേഹം അൽപ സമയത്തിനകം തമ്മനത്തേക്ക് കൊണ്ടുപോകും. നാളെ രവിപുരം ശ്മശാനത്തിലാകും സംസ്കാരിക്കുക.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close