KeralaLatestNewsNews in Brief

ട്രിവാന്‍ട്രം സഹോദയ ഇന്റര്‍ സ്‌കൂള്‍ കായികമേളയ്ക്ക് ഉജ്ജ്വല സമാപനം: ഭാവി വാഗ്ദാനങ്ങളായി കായികതാരങ്ങള്‍

By web desk

ട്രിവാന്‍ട്രം സഹോദയ കോംപ്ലക്‌സിന്റെ വാര്‍ഷിക ഇന്റര്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് & ഗെയിംസ് സമാപിച്ചത് പ്രതിഭകളായ കായിക താരങ്ങളുടെ വരവ് അറിയിച്ചുകൊണ്ട്. മീറ്റ് നവംബര്‍ 30, ഡിസംബര്‍ 1 തീയതികളില്‍ കാര്യവട്ടം എല്‍എന്‍സിപി സ്റ്റേഡിയത്തില്‍ നടന്ന മേളയില്‍ 64 ഇനങ്ങളിലായി 30 സ്‌കൂളുകളില്‍ നിന്ന് 1200 ലധികം സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങില്‍ ഡോ.ജി കിഷോര്‍ (ഡയറക്ടര്‍ എല്‍.എന്‍.സി.പി.ഇ) , മുഖ്യാതിഥിയായി. ടി എസ് സി പ്രസിഡന്റ് ശ്രീമതി കെ എസ് തമ്പാട്ടി സ്വാഗത പ്രസംഗം നടത്തി.

ഞായറാഴ്ച നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായ വി. ശാന്താറാം ഐപിഎസ് വിജയികള്‍ക്ക് സമ്മാനതരണം നടത്തി. ശ്രീമതി കെ എസ് തമ്പാട്ടി (പ്രസിഡന്റ്, സഹോദയ തിരുവനന്തപുരം), ഫെഡെറിക് ലിയോണ്‍ (സെക്രട്ടറി, സഹോദയ തിരുവനന്തപുരം), ഡോ. ബി രവീന്ദ്രന്‍ നായര്‍ (സ്‌പോര്‍ട്‌സ് കണ്‍വീനര്‍ & ട്രഷറര്‍സഹോദയ തിരുവനന്തപുരം) വിദ്യാഭ്യാസ വിദഗ്ധരായ ഫാ.വിന്‍സെന്റ്, കനകാംബിക, വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാജ്യത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിച്ചുവരുന്ന സിബിഎസ്ഇ വിദ്യാലയങ്ങള്‍ പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളില്‍ നിന്നുള്ള മുപ്പത് സ്‌കൂളുകളുടെ ശൃംഖലയാണ് തിരുവനന്തപുരം സഹോദയ കോംപ്ലക്സിനു കീഴില്‍ വരുന്നത്. പാഠ്യപദ്ധതി രൂപകല്‍പ്പന, വിലയിരുത്തല്‍, മികച്ച അദ്ധ്യാപക പരിശീലനം എന്നിവയുള്‍പ്പെടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും നൂതന രീതികളാണ് ട്രിവാന്‍ട്രം സഹോദയ പിന്തുടരുന്നത്.

Like
Like Love Haha Wow Sad Angry
26
Show More

Related Articles

Close
Close