GulfLatestNewsNews in BriefWorld

കുവൈത്തില്‍ പൊടിക്കാറ്റിന്റെ വിളയാട്ടം: ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം

By Web Desk

കുവൈറ്റ് സിറ്റിയില്‍ അതിശക്തമായ പൊടിക്കാറ്റ്. പുലര്‍ച്ചെ മുതല്‍ തുടങ്ങിയ പൊടിക്കാറ്റിനെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയം ജാഗ്രത പുറപ്പെടുവിച്ചു. ദൂരക്കാഴ്ച്ച കുറവായതിനാല്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമുള്ളവര്‍ 112 എന്ന നമ്പറിലേക്ക് വിളിക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചു.

ഇനിയുള്ള രണ്ടുദിവസം കൂടി പൊടിക്കാറ്റ് തുടരാന്‍ സാധ്യതയുണ്ട്. കാലാവസ്ഥ മോശമായതിനാല്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏതാനും വിമാനങ്ങള്‍ ബഹ്‌റൈനിലേക്കും ഖത്തറിലേക്കും തിരിച്ചുവിട്ടതായി വിമാനത്തവാള അധികൃതര്‍ അറിയിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close