CricketNewsSports

കായികക്ഷമതയില്‍ തിളങ്ങിയില്ല: ഇംഗ്ലണ്ട്‌ പര്യടനത്തിനുള്ള ടീമില്‍ സഞ്‌ജു ഇല്ല

ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ്‌ താരം സഞ്‌ജു വി. സാംസണ്‌ ഇത്‌ സങ്കടദിനം. ഇംഗ്ലണ്ട്‌ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്ന്‌ സഞ്‌ജു പുറത്തായി. കായികക്ഷമത പ്രകടിപ്പിക്കുന്നതിനുള്ള യോ യോ ടെസ്‌റ്റില്‍ സഞ്‌ജു പരാജയപ്പെട്ടിരുന്നു.

യോ യോ ടെസ്‌റ്റില്‍ ജയിക്കാന്‍ ആവശ്യമായ 16.1 മാര്‍ക്കിനേക്കാള്‍ കുറവാണ്‌ സഞ്‌ജു സ്‌കോര്‍ ചെയ്‌തതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ഒപ്പം, സഞ്‌ജുവിന്‌ ശാരീരികമായ ചില അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നുവന്നും റിപ്പോര്‍ട്ടുണ്ട്‌. ഇതുമൂലം ഫിറ്റ്‌നസ്‌ ടെസ്റ്റിനായി സഞ്‌ജുവിന്‌ നന്നായി പരിശീലിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌.

ഐപിഎല്‍ പതിനൊന്നാം സീസണില്‍ രാജസ്ഥാന്‍ ടീമിന്‌ വേണ്ടി കളിച്ച സഞ്‌ജു നല്ല ഫോമിലായിരുന്നു. ലീഗില്‍ സഞ്‌ജു 441 റണ്‍സ്‌ നേടിയിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close