HealthKeralaLatestNewsNews in Brief

എസ്.എ.ടി ആശുപത്രിയില്‍ നിയോനാറ്റല്‍ ആന്‍റ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ്

By Web Desk

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രീക് കാര്‍ഡിയോളജി വിഭാഗത്തിനു കീഴില്‍ നിയോനാറ്റല്‍ ആന്‍റ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് ആരംഭിക്കും.

അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇന്‍ കാര്‍ഡിയാക് അനസ്തേഷ്യ, പെര്‍ഫ്യൂഷനിസ്റ്റ് എന്നിങ്ങനെ ഓരോ തസ്തികയും സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ടിന്‍റെ 2തസ്തികകളും ഉള്‍പ്പെടെ 6 തസ്തികകള്‍ സൃഷ്ടിക്കും.

എസ്.എ.ടി ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തില്‍ നിന്നും പുനര്‍വിന്യാസം വഴി ഫിസിയോതെറാപിസ്റ്റ് -1, സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് – 3, അസിസ്റ്റന്‍റ് പ്രൊഫസര്‍ കാര്‍ഡിയാക് അനസ്തേഷ്യ -1, അസിസ്റ്റന്‍റ് പ്രൊഫസര്‍ അനസ്തേഷ്യ – 2 എന്നീ തസ്തികകള്‍ കണ്ടെത്തുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close