LatestNewsNews in BriefWorld

സൗദിയിലെ അബഹ വിമാനത്താവളത്തിലും വ്യോമതാവളത്തിലും ഹൂതി ഡ്രോൺ ആക്രമണം

By web desk

സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം. വിമാനത്താവളത്തിന് സമീപമുള്ള ഖമീസ് മുഷൈത്ത് വ്യോമതാവളത്തിന് നേരെയും ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് ഹൂതി സൈനിക വക്താവ് അറിയിച്ചു. രണ്ടിടത്തും കണ്‍ട്രോള്‍ ടവറുകള്‍ക്ക് നേരെയായിരുന്നു ഡ്രോണ്‍ ആക്രമണം. എന്നാല്‍ ഇക്കാര്യത്തില്‍ സൗദി അധികൃതരില്‍ നിന്നും ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ജനവാസ കേന്ദങ്ങള്‍ ലക്ഷൃമാക്കി വിക്ഷേപിച്ച ഡ്രോണുകള്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖൃസേന തകര്‍ത്തതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജൂണ്‍ 12ന് ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇന്ത്യാക്കാരി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. യെമന്റെ തലസ്ഥാനമായ സനായുള്‍പ്പെടെ രാജ്യത്തിന്റെ സിംഹഭാഗവും ഭരിക്കുന്ന ഹൂതി വിമതര്‍ ഇറാന്റെ പിന്തുണയോടെ തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയാണെന്ന് സൗദി അറേബ്യ ഏറെക്കാലമായി ആരോപിക്കുന്ന കാര്യമാണ്. ഇതിന് മറുപടിയായി യെമനിലെ സൈനിക, ജനവാസ കേന്ദ്രങ്ങളില്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം നടത്താറുണ്ട്.

എന്നാല്‍ ഇപ്പോഴത്തേത് ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയര്‍ബേസ് ലക്ഷ്യമിട്ടുള്ളതാണെന്നും ഇത് ഏകദേശം വിജയിച്ചതായും ഇവിടുത്തെ കണ്‍ട്രോള്‍ ടവര്‍ തകര്‍ക്കാന്‍ കഴിഞ്ഞതായും ഹൂതി വിമതന്മാര്‍ അവകാശപ്പെട്ടു. സൗദി സഖ്യസേന യെമനിലെ ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതിലെ പ്രതികാരമെന്നോണമാണ് ആക്രമണമെന്നും ഹൂതികള്‍ വ്യക്തമാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close