KeralaLatestNewsNewsNews in Brief

ജയിൽ സുരക്ഷ; കർശന നടപടിയെടുക്കും; നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ജയിലുകളിൽ നടക്കുന്നു: മുഖ്യമന്ത്രി

By Web Desk

യിലുകളിൽ മൊബൈൽഫോൺ ഉപയോഗം തടയാൻ ജാമറുകള്‍ സ്ഥാപിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ ജയിലുകളിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഇത് തടയാൻ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാപ്രശ്‌നങ്ങളെ സംബന്ധിച്ച് കെ സി ജോസഫ് ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജയിലുകൾ സുഖവാസ കേന്ദ്രങ്ങളാകുന്നു എന്നാണ് കെ സി ജോസഫിന്റെ ആരോപണം. ജയിലില്‍ കിടന്ന് തടവുകാര്‍ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും കണ്ണൂരിലേത് സെന്‍ട്രല്‍ ജയിലോ അതോ കശ്മീരിലെ തീവ്രവാദ കേന്ദ്രമാണോ എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞദിവസങ്ങളില്‍ കണ്ണൂര്‍,വിയ്യൂര്‍ ജയിലുകളില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ലഹരിവസ്തുക്കളും പണവും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.ഡി.ജി.പി. ഋഷിരാജ് സിങിന്റെ നേതൃത്വത്തിലാണ് ജയിലുകളില്‍ പരിശോധന നടത്തിയിരുന്നത്.ജയിലുകളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു.ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ചാണ് ഇതെല്ലാം കടത്തുന്നത്. ഈ സാഹചര്യത്തിൽ ജയിലുകളിലെ പരിശോധന കര്‍ശനമാക്കുമെന്നും ജയില്‍ കവാടത്തിലെ പരിശോധനയ്ക്ക് തണ്ടര്‍ബോള്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള സ്‌കോര്‍പിയന്‍സിനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു .മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ ജയിലുകളില്‍ ജാമറുകള്‍ സ്ഥാപിക്കുമെന്നും പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

. ……

Like
Like Love Haha Wow Sad Angry
2
Tags
Show More

Related Articles

Close
Close