LatestNewsNewsNews in BriefOtherSports

ദേശീയ സീനിയര്‍ വനിതാ ഹോക്കി; എ ഡിവിഷന്‍ ഫൈനലിസ്റ്റുകളെ ഇന്നറിയാം

By web desk

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും.  കൊല്ലത്തെ അസ്ട്രോ ടർഫ് സ്‌റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2ന്‌ നടക്കുന്ന ആദ്യ സെമിയില്‍ സായി(സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) മധ്യപ്രദേശ് ഹോക്കി അക്കാദമിയെ നേരിടും. കന്നി ഫൈനലാണ് ഇരുടീമുകളുടെയും ലക്ഷ്യം. കരിഷ്മ യാദവാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി ടീം ക്യാപ്ടന്‍. സായി ടീമിനെ അല്‍ക്ക ഡുങ് ഡുങ് നയിക്കുന്നു. വൈകിട്ട് 4ന് നടക്കുന്ന രണ്ടാം സെമിയില്‍ ഹരിയാനയ്ക്ക് മഹാരാഷ്ട്രയാണ് എതിരാളി. ഒളിമ്പ്യന്‍ പൂനം റാണി മാലിക്കാണ് ഹരിയാന ക്യാപ്ടന്‍. യുവപ്രതിഭകള്‍ അടങ്ങിയ മഹാരാഷ്ട്രയെ നയിക്കുന്നത് ഐശ്വര്യ ചവാനാണ്.

ടൂര്‍ണമെന്റില്‍ നിലവിലെ വെങ്കലമെഡല്‍ ജേതാക്കളാണ് ഹരിയാന. ടൂര്‍ണമെന്റിലെ റണ്ണേഴ്സപ്പ് കൂടിയായ മധ്യപ്രദേശിനെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കീഴടക്കിയാണ് സായിയുടെ സെമിപ്രവേശം. ഇതാദ്യമായാണ് സായി സെമിയില്‍ കടക്കുന്നത്. മധ്യപ്രദേശ് ഹോക്കി അക്കാദമി നാലാം തവണയാണ് സെമിയിലെത്തുന്നത്. അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജാര്‍ഖണ്ഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് മഹാരാഷ്ട്ര സെമിയില്‍ കടന്നത്. ഇതേ വരെ എട്ടു ഗോള്‍ നേടിയ മഹാരാഷ്ട്രയുടെ കൗമാര താരം റുതുജ പിസാലാണ് ടൂര്‍ണമെന്റിലെ ഗോള്‍ നേട്ടക്കാരികളില്‍ ഒന്നാമത്. ഞായറാഴ്ച വൈകിട്ട് 4നാണ് ടൂര്‍ണമെന്റിലെ കിരീടപ്പോരാട്ടം. അന്നേദിവസം ഞായര്‍ ഉച്ചയ്ക്ക് 2 ന് ലൂസേഴ്‌സ് ഫൈനലും നടക്കും

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close