CrimeKeralaLatestNewsNews in Brief

തീരാത്ത സീരിയല്‍ പോലെ പകലും രാവും കള്ളനോട്ടടി: നടി സൂര്യക്ക് പിന്നാലെ വന്‍ സ്രാവുകളും കസ്റ്റഡിയിലേക്ക്

സീരിയല്‍ നടി സൂര്യ ശശിയുടെ വീട്ടില്‍ നിന്ന് കള്ളനോട്ട് നിര്‍മ്മാണ യന്ത്രം പിടിച്ചെടുത്തതിന് പുറകേ അന്തര്‍സംസ്ഥാന നോട്ടടി സംഘത്തിലെ വമ്പന്‍ കണ്ണികള്‍ പോലീസ് പിടിയിലാകും. നടിക്കു പുറമേ അമ്മ രമാദേവി, സഹോദരി ശ്രുതി എന്നിവരെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. ഈ ചോദ്യം ചെയ്യലില്‍ നിന്ന് ഇവരെ കള്ളനോട്ടടിയിലേക്ക് നയിച്ച അന്തര്‍സംസ്ഥാന നോട്ടടി മാഫിയയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചു.

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ നടന്ന റെയ്ഡിന്റെ തുടര്‍ച്ചയായി സീരിയല്‍ നടിയുടെ മുളങ്കാടകത്തെ മനയില്‍കുളങ്ങര വനിതാ ഐടിക്ക് അരികിലുള്ള ആഡംബരവീട്ടില്‍ നിന്നാണ് കള്ളനോട്ടടിയന്ത്രം പിടിച്ചെടുത്തത്. ഒപ്പം കള്ളനോട്ട് അച്ചടിക്കായി ഉപയോഗിച്ചിരുന്ന റിസര്‍വ് ബാങ്കിന്റെ വ്യാജ സീല്‍, കംപ്യട്ടര്‍, പ്രിന്റര്‍, മഷി തുടങ്ങിയവും പിടിച്ചെടുത്തിട്ടുണ്ട്.

ഇടുക്കിയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് സീരിയല്‍ നടി സൂര്യ ശശിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് റെയ്ഡ് തുടങ്ങിയത്. രാവിലെ പതിനൊന്ന് വരെ റെയ്ഡ് നീണ്ടു.

റെയ്ഡിനെത്തുമ്പോള്‍ 500 രൂപയുടെ കള്ളനോട്ട് അച്ചടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. 57 ലക്ഷം രൂപയുട നോട്ടാണ് അടിച്ചുവച്ചിരുന്നത്. ഈ വ്യാജനോട്ടുകളിലെ കള്ളം തിരിച്ചറിയണമെങ്കില്‍ അള്‍ട്രാ വയലറ്റ് രശ്മികളുടെ സഹായം വേണം. ഇങ്ങനെ അച്ചടിക്കുന്നവയില്‍ മൂന്നുലക്ഷം രൂപയുടെ വ്യാജനോട്ടുകള്‍ കൊടുത്താല്‍ ഒരുലക്ഷം രൂപയുടെ .യഥാര്‍ത്ഥ നോട്ടുകള്‍ കിട്ടണമെന്നതാണ് ഇവരുടെ ആവശ്യമെന്നും പോലീസ് പറഞ്ഞു.

അതേസമയം കൂടുതല്‍ പ്രതികള്‍ ഈ കേസില്‍ ഉടന്‍ പിടിയിലാകും. ഇടുക്കി അണക്കരയില്‍ നിന്ന് രണ്ടരലക്ഷം രൂപയുടെ വ്യാജനോട്ടുമായി മൂന്നുപേരെ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചിരുന്നു. ഇടുക്കി മുരിക്കാശേരി വാത്തിക്കുടി ലിയോ, പുറ്റടി രവീന്ദ്രന്‍, കൊല്ലം കരുനാഗപ്പള്ളി കൃഷ്ണകുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളാണ് സീരിയല്‍ നടിയുടെ അറസ്റ്റിലേയ്ക്ക് നയിച്ചത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close