CricketLatestNewsNewsNews in BriefSports

ഐസിസി ലോക റാങ്കിംഗില്‍ ഷെഫാലി വര്‍മ ഒന്നാമത്

By web desk

ന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ഷെഫാലി വര്‍മ ഐസിസിയുടെ ടി ട്വന്റി റാങ്കിംഗില്‍ ഒന്നാമത്. ബുധനാഴ്ച പുറത്തിറങ്ങിയ ട്വന്റി-20 ബാറ്റ്സ്മാന്‍മാരുടെ റാങ്കിങ്ങില്‍ 761 പോയന്റോടെയാണ് 16-കാരിയുടെ മുന്നേറ്റം. ഈ അംഗീകാരം നേടുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 16 കാരിയായ ഷെഫാലി. ന്യൂസീലന്‍ഡിന്റെ സൂസി ബെയ്റ്റ്സാണ് രണ്ടാമത്.

ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ സൂസി ബെയ്റ്റ്സിനെ പിന്തള്ളിയാണ് ഷെഫാലി വര്‍മ ഒന്നാം സ്ഥാനത്തെത്തിയത്. ലോകകപ്പിലെ മിന്നുന്ന പ്രകടനമാണ് ഷെഫാലിക്ക് തുണയായത്. നാല് മത്സരങ്ങളിലായി 161 റണ്‍സ് ഇന്ത്യന്‍ ഓപ്പണര്‍ നേടിയത്. സൂസി ബെയ്റ്റ്സിനെക്കാള്‍ 11 പോയിന്റുകള്‍ അധികമാണിത്. ട്വന്റി-20 ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യയ്ക്കാരികൂടിയാണ് ഷെഫാലി. നേരത്തെ മിതാലി രാജ് ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.

ഓസ്ട്രേലിയയുടെ ബേത് മൂണി മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന ആറാം സ്ഥാനത്തും ജെമീമ റോഡ്രിഗസ് ഒമ്പതാം സ്ഥാനത്തുമുണ്ട്. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റോണാണ് മുന്നില്‍. ഇന്ത്യയുടെ ദീപ്തി ശര്‍മ അഞ്ചാം സ്ഥാനത്തും രാധ യാദവ് ഏഴാം സ്ഥാനത്തും പൂനം യാദവ് എട്ടാം സ്ഥാനത്തുമുണ്ട്

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close