CrimeKeralaLatestNewsNews in Brief

കൂടത്തായി കൊലപാതകം; ഷാജുവിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു: മൊഴി പരിശോധിക്കുമെന്ന് എസ്.പി കെ.ജി സൈമണ്‍

By Web Desk

കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറുപേരെ കൊന്നകേസിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഷാജുവിനെ കേസിൽ മാപ്പുസാക്ഷിയാക്കാൻ നീക്കമുണ്ടെന്നാണ് സൂചന.

കേസിൽ നിരവധി പേർക്ക് പങ്കുണ്ടാവാമെന്നും നിരവധി പേരെ ചോദ്യം ചെയ്യുമെന്നും എസ്.പി കെ.ജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞു. ശാസ്ത്രീയ പരിശോധന ആവിശ്യമെങ്കിൽ വിദേശത്തെ ലാബുകളെ സമീപിക്കുമെന്നും എസ്.പി പറഞ്ഞു.

കൊലപാതകവുമായി ഷാജുവിന് നേരിട്ട് ബന്ധമുള്ളതായുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. തുടർ ചോദ്യം ചെയ്യലിനാണ് വിളിപ്പിച്ചത്. എല്ലാ തെളിവുകളും ശേഖരിച്ചതിന് ശേഷമായിരിക്കും മറ്റുനടപടി.

ഇവിടംവിട്ട് പോകരുതെന്ന് ഷാജുവിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഷാജുവിന്റെ മൊഴികൾ പോലീസ് പരിശോധിക്കുകയാണ്. ഇനിയും ഒരുപാട് ആളുകളെ ചോദ്യം ചെയ്യും. ഇനിയും പല അറസ്റ്റുകളും ഉണ്ടാവാമെന്നും എസ്.പി കെ.ജി സൈമൺ വ്യക്തമാക്കി.

അതേസമയം ഷാജുവിനെ മാപ്പുസാക്ഷിയാക്കാനും നീക്കം നടക്കുന്നതായി സൂചനയുണ്ട്. നിലവിൽ ജോളിയുടെ കുറ്റസമ്മത മൊഴിയിൽ മാത്രമാണ് ഷാജുവിന്റെ പേരുള്ളത്.

സാഹചര്യത്തെളിവോ ദൃക്സാക്ഷി മൊഴിയോ ഇല്ലാത്തതിനാൽ ഷാജു മാപ്പ് സാക്ഷിയായാൽ അത് ജോളിക്കെതിരായ ശക്തമായ തെളിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close