KeralaLatestNewsNews in Brief

കൂടത്തായി; ഭാര്യയെയും കുഞ്ഞിനെയും കൊന്നത് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളിയുടെ മൊഴി

By web desk

കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിനെതിരെ വെളിപ്പെടുത്തലുമായി മുഖ്യപ്രതി ജോളി. തന്റെ ആദ്യഭാര്യയായ സിലിയും മകള്‍ രണ്ട് വയസുകാരി ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന് രണ്ടാം ഭര്‍ത്താവായ ഷാജുവിന് അറിയാമായിരുന്നെന്നാണ് ജോളി മൊഴി നല്‍കിയത്. കുറ്റകൃത്യം നടത്താന്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായം തനിക്കുണ്ടായിരുന്നതായും ജോളി മൊഴി നല്‍കിയിട്ടുണ്ട്. അതേ സമയം സഹായം നല്‍കിയ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും പേരുകള്‍ പറയാന്‍ ജോളി തയ്യാറായിട്ടില്ല.

രണ്ടു പേരെയും കൊലപ്പെടുത്തിയ കാര്യം താന്‍ തന്നെയാണ് ഷാജുവിനെ അറിയിച്ചത്. സിലി മരിക്കേണ്ടവള്‍ തന്നെയെന്നായിരുന്നുവെന്നാണ് ഈ വിവരം അറിഞ്ഞപ്പോള്‍ ഷാജുവിന്റെ പ്രതികരണം. ഇതൊന്നും ആരേയും അറിയിക്കേണ്ടെന്നും തനിക്ക് ഇതില്‍ യാതൊരു വിഷമവും ഇല്ലെന്നും ഷാജു ജോളിയോട് പറഞ്ഞതായും ചോദ്യം ചെയ്യലില്‍ ജോളി വ്യക്തമാക്കി. ജോളിയുടേയും റോയി തോമസിന്റേയും മകനായ റോമോയും ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അമ്മ പൊലീസ് പിടിയിലാകുന്നതിന് മുന്‍പ് തന്നെ ഷാജുവിന് ഈ വിവരം അറിയാമായിരുന്നുവെന്നാണ് റോമോ പൊലീസിനെ അറിയിച്ചിരിക്കുന്നത്.

ജോളിയുടെ നിര്‍ണായ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജുവിനെയും താമരശ്ശേരി മുന്‍ ഡെപ്യൂട്ടി തഹസീല്‍ദാരെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. പയ്യോളി ഡിവൈഎസ്പി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഷാജുവിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ഷാജുവിനെ ഏറെ നേരം ചോദ്യം ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. വെറുതെവിട്ട ശേഷം പൊലീസ് ഇയാളെ നിരന്തരം നിരീക്ഷിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ഷാജു താന്‍ നിരപരാധിയാണെന്ന് പലവട്ടം ആവര്‍ത്തിച്ചിരുന്നു. ജോളി അറസ്റ്റിലായ ശേഷം ഷാജു ആരെയെല്ലാം കണ്ടു, എന്തെല്ലാം ചെയ്തു എന്നെല്ലാം പൊലീസ് കൃത്യമായി നിരീക്ഷിച്ചിരുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിന് മുന്‍പായി സ്ഥലത്ത് ക്യാംപ് ചെയ്ത പൊലീസ് സംഘം ഷാജുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തു.

ഭൂമിയിടപാടില്‍ ജോളിക്ക് വഴിവിട്ട് സഹായം നല്‍കിയെന്ന ആരോപണത്തിലാണ് മുന്‍ ഡെപ്യൂട്ടി തഹസീല്‍ദാരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close