News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
EntertainmentKeralaShows

ഷക്കീലയുടെ ‘ശീലാവതി’ക്കെതിരെ സെന്‍സര്‍ ബോര്‍ഡ്‌: പേര്‌ മാറ്റാന്‍ നിര്‍ദ്ദേശം, എതിര്‍പ്പുമായി ഷക്കീല

പ്രശസ്‌ത അഭിനേത്രി ഷക്കീല ഏറെ നാളുകള്‍ക്ക്‌ ശേഷം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഷക്കീല അഭിനയിച്ച പുതിയ സിനിമ ‘ശീലാവതി വാട്ട്‌ ദ ഫക്കി’നെതിരെ സെന്‍സര്‍ ബോര്‍ഡ്‌ രംഗത്തുവന്നിരിക്കുകയാണ്‌. ചിത്രത്തിലെ കഥാഗതിയോ രംഗങ്ങളോ ഒന്നുമല്ല സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പിന്‌ കാരണമായിരിക്കുന്നത്‌. ഒരു ക്രൈം ത്രില്ലറാണ്‌ ചിത്രം. പക്ഷേ അതിന്‌ അനുയോജ്യമായ ശീര്‍ഷകമല്ല ശീലാവതി വാട്ട്‌ ദ ഫക്ക്‌ എന്നാണ്‌ സെന്‍സര്‍ ബോര്‍ഡിന്റെ നിഗമനം. ഈ ശീര്‍ഷകം സ്‌ത്രീകളെയും സ്‌ത്രീത്വത്തെയും ആക്ഷേപിക്കുന്ന വിധം അശ്ലീലമാണെന്നാണ്‌ സെന്‍സര്‍ ബോര്‍ഡിന്റെ ആരോപണം.

സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരെ ഷക്കീലതന്നെ രംഗത്തുവന്നുകഴിഞ്ഞു. താന്‍ നായികയായതുകൊണ്ടാണ്‌ സെന്‍സര്‍ ബോര്‍ഡ്‌ മുന്‍വിധിയോടെ ഈ തീരുമാനത്തിലെത്തിയിരിക്കുന്നതെന്നാണ്‌ ഷക്കീല അഭിപ്രായപ്പെട്ടത്‌. ഇതൊരു ഷക്കീലച്ചിത്രമായി എന്ന ഏക കാരണത്താലാണ്‌ സെന്‍സര്‍ ബോര്‍ഡ്‌ ശീര്‍ഷകം അനുവദിക്കാത്തത്‌. സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്‌ പരിശോധിക്കണമെന്നും നടി ഫെയ്‌സ്‌ ബുക്‌ ലൈവില്‍ പ്രത്യക്ഷപ്പെട്ട്‌ പറഞ്ഞു.

ഷക്കീലയുടെ ചലച്ചിത്രജീവിതത്തിലെ ഇരുനൂറ്റിയമ്പതാം ചിത്രമാണ്‌ ഇത്‌. ഒരു ദശാബ്ദത്തിലേറെയായി ഷക്കീല അഭിനയിച്ചതെല്ലാം അതിഥിവേഷങ്ങളായിരുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലുമായിരുന്നു ഇവയൊക്കെയും. ഛോട്ടാമുംബൈ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ അതിഥിവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുമുമ്പാകട്ടെ അശ്ലീലചിത്രങ്ങള്‍ എന്ന്‌ വിശേഷിപ്പിക്കപ്പെട്ടവയിലും. എന്നാല്‍ പിന്നീട്‌ തന്റെ ജീവിതത്തെയും നിലപാടുകളെയും കുറിച്ച്‌ നിരവധി ടെലിവിഷന്‍ അഭിമുഖങ്ങളില്‍ സംസാരിച്ച ഷക്കീല അശ്ലീലചിത്രങ്ങളിലെ നായിക എന്ന പ്രതിച്ഛായയില്‍ നിന്ന്‌ കുറേയൊക്കെ മോചനം നേടിയിരുന്നു.

തെലുങ്കിലെ യുവ സംവിധായകന്‍ സായി റാം ദസരി സംവിധാനം ചെയ്‌ത്‌ രാഘവ എം. ഗണേഷ്‌ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ഷക്കീല പ്രധാനകഥാപാത്രമാണ്‌. തന്റെ ആരാധകരും തന്നെ സ്‌നേഹിക്കുന്നവരും ശീലാവതി വാട്ട്‌ ദ ഫക്കിനെ സ്വീകരിക്കുമെന്നാണ്‌ കരുതുന്നതെന്നും ഷക്കീല പ്രത്യാശ പ്രകടിപ്പിച്ചു.

തെലുങ്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്‌ അടിസ്ഥാനമായിരിക്കുന്നത്‌ കേരളത്തില്‍ നടന്ന ഒരു സംഭവമാണ്‌. സൈക്കോ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെട്ടതാണ്‌ ചിത്രത്തിന്റെ പ്രമേയം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close