KeralaLatestNationalNewsNews in Brief

ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

By Web Desk

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അഞ്ചുമാസം കേരളാ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . നിലവില്‍ ഡല്‍ഹി പി സി സി അധ്യക്ഷയായിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയും. 1998 മുതല്‍ 2013 വരെയുള്ള കാലത്താണ് ഷീല ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നത്. ഇന്നും കോൺഗ്രസിന്റെ അനിഷേധ്യ നേതാവ് കൂടിയാണ് ഷീല.

അവസാന കാലം വരെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ദില്ലിയുടെ മരുമകൾ എന്ന് കൂടി വിശേഷിപ്പിക്കപ്പെട്ട ഷീല ദീക്ഷിത് 15 വർഷം ഡൽഹിയിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അടി തെറ്റിയത് ആം ആദ് മി പാർട്ടിക്ക് മുന്നിലാണ്.ഏറ്റവുമൊടുവിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചതും ഷീല ദീക്ഷിത് ആണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close