CrimeKeralaLatestNewsNews in Brief

പോക്സോ കേസില്‍ ഒളിവിലായിരുന്ന എസ്.ഐ കീഴടങ്ങി

By web desk

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന എസ്.ഐ കീഴടങ്ങി. തിരുവനന്തപുരം ബോംബ് സ്‌ക്വാഡ് എസ്.ഐ സജീവ് കുമാറാണ് തിരുവനന്തപുരം പോക്സോ കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മറ്റൊരു പൊലീസുകാരന്റെ മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് പെണ്‍കുട്ടിയും പ്രതിയും താമസിച്ചിരുന്നത്. അവിടത്തെ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികൂടിയായിരുന്നു സജീവ്. അസോസിയേഷന്‍ പരിപാടിക്ക് പറയാനുള്ള പ്രസംഗം പരിശീലിപ്പിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയെ സജീവ് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടി സ്‌കൂളിലും പിന്നീട് മാതാവിനോടും പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈകുന്നേരം സജീവ് കുമാറിന്റെ ക്വാര്‍ട്ടേഴ്സിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും ആക്ഷേപമുയര്‍ന്നിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ശക്തമായി ഇടപെട്ടതോടെയാണ് സംഭവം നടന്ന് മൂന്നാംദിവസം എസ്.ഐ.ക്കെതിരേ പോക്സോ വകുപ്പ് ചുമത്തി പേരൂര്‍ക്കട പോലീസ് കേസെടുത്തത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close