KeralaLocalNews

കുട്ടികള്‍ക്ക് പുതുകാഴ്ച നല്‍കി ‘സൈറ്റ് ഫോര്‍ കിഡ്‌സ്’

By web desk

തിരുവനന്തപുരം കല്ലറ ലയണ്‍സ് ക്ലബ്ബിന്റെയും മദര്‍ഇന്ത്യ പബ്ലിക് സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ കാഴ്ച വൈകല്യമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി ‘സൈറ്റ് ഫോര്‍ കിഡ്‌സ്’ അധ്യാപക പരിശീലനം നടത്തി. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രമുഖ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പരിശീലനം സിദ്ധിച്ച അദ്ധ്യാപകര്‍ കാഴ്ച പരിശോധന നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ബി. രവീന്ദ്രന്‍ നായരുടെ സാന്നിധ്യത്തില്‍ നടന്ന പരിശോധനാ ക്യാമ്പിലൂടെ കാഴ്ചയ്ക്ക് തകരാറുള്ള 130 വിദ്യാര്‍ത്ഥികളെ തിരിച്ചറിയുകയും തുടര്‍ ചികിത്സകള്‍ക്ക് വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. വര്‍ക്കലയിലെ ഡോ. അനൂപ്‌സ് ഇസൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് അദ്ധ്യാപകരുമായി ചേര്‍ന്ന് ക്യാമ്പില്‍ പങ്കെടുത്തത്.

ചടങ്ങില്‍ കാഴ്ച വൈകല്യമുള്ള 96 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ രൂപ ബി നായര്‍, ലയണ്‍ ആര്‍ ഒമാനക്കുട്ടന്‍ നായര്‍ (പ്രസിഡന്റ്, ലയണ്‍സ് ക്ലബ്), ലയണ്‍ ശരത്ചന്ദ്രന്‍ (അഡ്മിനിസ്‌ട്രേറ്റര്‍), ലയണ്‍ ഡോ. സതീശന്‍ (െവെസ് പ്രിസിഡന്റ്) ലയണ്‍ എംജെഎഫ് എജി രാജേന്ദ്രന്‍ (എസ്എഫ്‌കെ കോ-ഓര്‍ഡിനേറ്റര്‍) ലയണ്‍ എംജെഎഫ് ലക്ഷ്മി നായര്‍, ലയണ്‍ കബീര്‍ ദാസ് (റീജിയണല്‍ ചെയര്‍ പേഴ്‌സണ്‍), ലയണ്‍ ഗിരീഷ് ബാബു (സോണല്‍ ചെയര്‍ പേഴ്സണ്‍) തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

2002 ല്‍ ലാണ് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ‘സൈറ്റ് ഫോര്‍ കിഡ്‌സ്’ പരിപാടിക്ക് തുടക്കം കുറിച്ചത്. സ്‌കൂള്‍ തലത്തില്‍ നടത്തിവരുന്ന ഈ പരിപാടിയിലൂടെ ഇതുവരെ ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് നേത്ര ആരോഗ്യ വിദ്യാഭ്യാസവും നേത്ര സംരക്ഷണത്തെക്കുറിച്ചുള്ള അവബോധവും നല്‍കി. പ്രമുഖ ഡോക്ടര്‍മാരെയും സന്നദ്ധപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുള്ള പരിപാടിയില്‍ നൂതന ചികിത്സാരീതികളും ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്.

Like
Like Love Haha Wow Sad Angry
202
Tags
Show More

Related Articles

Close
Close