LatestNationalNewsNews in Brief

വിനോദസഞ്ചാരികള്‍ക്കായി സിയാച്ചിന്‍ മലനിരകൾ തുറന്ന് കേന്ദ്രസര്‍ക്കാര്‍

By Web Desk

സിയാച്ചിന്‍ മലനിരകൾ വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗാണ് സിയാച്ചിന്‍ സാധാരണക്കാര്‍ക്കായി തുറന്നു നല്‍കുകയാണെന്ന പ്രഖ്യാപനം നടത്തിയത്.

സ്വന്തം രാജ്യം കാക്കാന്‍ ഇന്ത്യന്‍ സൈന്യം
നേരിടുന്ന വെല്ലുവിളികള്‍ നേരിട്ട് മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് സാധാരണക്കാര്‍ക്ക് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.  സിയാച്ചിനിലെ പരിശീലന കേന്ദ്രങ്ങള്‍ മാത്രം സന്ദര്‍ശിക്കാനാണ് നിലവില്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഇനി മുതല്‍ സിയാച്ചിന്‍ മലനിരകള്‍ക്ക് മുകളിലെ സൈനിക പോസ്റ്റ് ഉള്‍പ്പെടെ കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. സൈന്യത്തിന്റെ നിയന്ത്രണത്തോടെയായിരിക്കും സഞ്ചാരികളെ സിയാച്ചിനിലേയ്ക്ക് കടത്തിവിടുക.

ഇന്ത്യന്‍ സൈന്യം ഇതുവരെ ഈ പ്രദേശത്ത് സന്ദര്‍ശകരെ അനുവദിക്കാതിരുന്നത് തന്ത്ര പ്രധാനമേഖലയായതിനാലാണ്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ സാഹചര്യത്തില്‍ ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയിരുന്നു സര്‍ക്കാര്‍. കൂടാതെ പ്രദേശത്ത് സുരക്ഷയും ശക്തമാക്കി.

സമുദ്രനിരപ്പില്‍നിന്നു 18,000 മുതല്‍ 22,000 വരെ അടി ഉയരത്തിലുള്ള സിയാച്ചിന്‍ ജമ്മു കശ്മീരില്‍ കാരക്കോറം മേഖലയിലുള്ള പര്‍വ്വതമേഖലയാണ്.

1984ലാണ് ഇന്ത്യന്‍ സൈന്യം ഇവിടെ നിലയുറപ്പിച്ചത്. സിയാച്ചിന്‍ അവകാശപ്പെട്ട് പാക് സൈന്യവും ഇവിടെയുണ്ട്. സിയാച്ചിനെ സൈനിക സംഘര്‍ഷ മേഖലയാക്കുന്നത് ഇതാണ്.

ചൈനയുടെയും സമീപമേഖലയായതുകൊണ്ട് തന്നെ സിയാച്ചിന്‍ അതീവ തന്ത്രപ്രാധാന്യമുള്ളതാണ്. സിയാച്ചിന്റെ മൂന്നില്‍ രണ്ടുഭാഗവും ഇന്ത്യയുടെ നിയന്ത്രണത്തിലാണ്.

ധ്രുവമേഖല കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ ഹിമപ്പരപ്പായ സിയാച്ചിനില്‍ താപനില മൈനസ് 60 ഡിഗ്രി വരെ താഴും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപാഡും സിയാച്ചിനിലാണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close