LatestNationalNews

മഞ്ഞിടിച്ചില്‍; കശ്മീരില്‍ മൂന്ന് സൈനികരും അഞ്ച് ഗ്രാമീണരും മരിച്ചു

By web desk

ശ്മീരിലെ കുപ്‌വാര ജില്ലയിലെ മാച്ചില്‍ സെക്ടറില്‍ സൈനിക പോസ്റ്റിലുണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാളെ കാണാതാവുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. ഗന്ദര്‍ബാല്‍ ജില്ലയിലുണ്ടായ മറ്റൊരു മഞ്ഞിടിച്ചിലില്‍ നാട്ടുകാരായ അഞ്ച് പേര്‍ മരിച്ചു. രാത്രിവൈകിയും നടന്ന തെരച്ചിലില്‍ നാല് പേരെ രക്ഷിക്കാന്‍ സാധിച്ചു.

കഴിഞ്ഞ 48 മണിക്കൂറിനിടെയുണ്ടായ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വടക്കന്‍ കശ്മീരില്‍ നിരവധിസ്ഥലങ്ങളില്‍ മഞ്ഞിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close