CricketLatestNationalNewsNews in BriefSportsWorld

ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം 315 റണ്‍സ്: രോഹിത് ശര്‍മ്മയ്ക്ക് ശതകം; ജയിച്ചാല്‍ ഇന്ത്യ സെമിയില്‍

By Sports Desk

ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ 315 റണ്‍സിന്‍റെ വിജയലക്ഷ്യം തീര്‍ത്തു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയുടെ മികവിലാണ് 9 വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് നേടിയത്. ടൂർണമെന്റിലെ നാലാം സെഞ്ച്വറിയാണ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയത്. ലോകകപ്പിലെ ഒരു ടൂർണമെന്റിൽ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് ആണ് രോഹിത് സ്വന്തമാക്കിയത്. ശ്രീലങ്കയുടെ കുമാർ സംഗക്കാരായാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച ഏക താരം.

ഈ ലോകകപ്പിലെ റൺ വേട്ടക്കാരിൽ ഒന്നാമതെത്താനും രോഹിതിനായി. 7 കളികളിൽനിന്നും 544 റൺസാണ് രോഹിതിന്റെ സമ്പാദ്യം. 8 കളികളിൽനിന്നും 516 റൺസുമായി ഓസീസിന്റെ ഡേവിഡ് വാർണർ തൊട്ടുപിന്നിലുണ്ട്.

രോഹിതിനൊപ്പം ഓപ്പണറായി ഇറങ്ങിയ കെഎല്‍ രാഹുല്‍ 92 പന്തില്‍ 77 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കി. ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഈ മത്സരത്തില്‍ അര്‍ധശതകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കോലി 27 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ പിന്നീട് വന്ന ഋഷഭ് പന്ത് 41 പന്തില്‍ 48 റണ്‍സ് നേടി ഇന്ത്യയുടെ റണ്‍ നിരക്കുയര്‍ത്തി.

വെടിക്കെട്ട് പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ച ഹാര്‍ദിക് പാണ്ഢ്യ പൂജ്യത്തിന് പുറത്തായി. ദിനേശ് കാര്‍ത്തിക്കിനും തിളങ്ങാന്‍ കഴിഞ്ഞില്ല. ദിനേശ് 8 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ 32 പന്തുകളില്‍ നിന്ന് 35 റണ്‍സ് നേടി പുറത്തായ എം.എസ് ധോണിയും ഇന്ത്യയുടെ സ്കോര്‍ 300 കടത്തുന്നതില്‍ സഹായിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close