CricketLatestNationalNewsNews in BriefSportsWorld

ഇന്ത്യക്ക് വന്‍ തിരിച്ചടി: തുടക്കത്തിലേ 2 വിക്കറ്റുകള്‍ വീണു; പുറത്തായത് രോഹിതും കോലിയും; വിജയ ലക്ഷ്യം 240

By Sports Desk

ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 240 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി. ആദ്യ ഓവറുകളില്‍ തന്നെ ഇന്ത്യക്ക് വിലപ്പെട്ട രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും വിക്കറ്റുകളാണ് നഷ്ടമായത്.

4 പന്തുകളില്‍ നിന്ന് ഒരു റണ്‍സ് മാത്രം നേടി നില്‍ക്കെയാണ് രോഹിത് ശര്‍മ്മ പുറത്തായത്. മാറ്റ് ഹെന്‍റിയുടെ പന്തില്‍ ടോം ലാഥത്തിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. 6 പന്തുകളില്‍ നിന്ന് 1 റണ്‍സ് മാത്രം നേടിയ കോലിയെ ട്രെന്‍ഡ് ബൗള്‍ട് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

ഋഷഭ് പന്തും ദിനേഷ് കാര്‍ത്തിക്കുമാണ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്.

മഴ മൂലം ഇന്നലെ ഇടയ്ക്കുവച്ച് നിര്‍ത്തിയ കളി 46.1 ഓവറില്‍ 5 വിക്കറ്റിന് 211 റണ്‍സ് എന്ന നിലയില്‍ ഇന്ന് പുനരാരംഭിച്ച ന്യൂസിലന്‍ഡിന് നിശ്ചിത 50 ഓവറില്‍ 28 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞൂള്ളൂ. 2 വിക്കറ്റുകളും അവര്‍ക്ക് നഷ്ടമായി.

11 പന്തുകളില്‍ നിന്ന് 10 റണ്‍സ് നേടിയ ടോം ലാഥമിനെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ രവീന്ദ്ര ജഡേജ പിടിച്ചു പുറത്താക്കി. 2 പന്തുകളില്‍ നിന്ന് ഒരു റണ്‍സെടുത്ത മാറ്റ് ഹെന്റിയെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി പിടിച്ചു പുറത്താക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close