LatestNationalNewsNews in BriefSportsWorld

ഓസ്ട്രേലിയയെ നിലംപരിശാക്കി ഇന്ത്യ: 151 റണ്‍സിന് എല്ലാവരെയും പുറത്താക്കി; തിരിച്ചടി നീക്കവുമായി ഓസീസും

By Sports Desk

ന്ത്യ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാമിന്നിംഗ്സിൽ 151 റൺസിന് ഇന്ത്യ ഓസീസിന്‍റെ എല്ലാവരെയും പുറത്താക്കി. പക്ഷേ, തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 33 റൺസ് എന്ന നിലയിലാണ്.

ഒന്നാമിന്നിംഗ്സിൽ 7 വിക്കറ്റിന് 443 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യയ്ക്ക് തിരിച്ചടി നല്കാന്‍ ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് പക്ഷേ, കൃത്യതയുള്ള ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. 33 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത ബൂമ്രയാണ് ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. ബുമ്ര ഓസ്ട്രേലിയയുടെ മദ്ധ്യനിരയും വാലറ്റവും തകര്‍ത്തു. 2 വിക്കറ്റുകൾ നേടി രവീന്ദ്ര ജഡേജയും നല്ല പ്രകടനം നടത്തി.. ഷമിയും ഇഷാന്ത് ശർമ്മയും ഓരോ വിക്കറ്റു വീതം നേടി.

22 റൺസ് വീതമെടുത്ത ടിം പെയ്നും ഹാരിസുമാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർമാർ.
ഇനി രണ്ടു ദിവസം ശേഷിക്കെ ബാറ്റിംഗ് പ്രയാസകരമായ പിച്ചിൽ കിട്ടാവുന്നത്ര റൺസ് നേടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പക്ഷേ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ നിലയും ആശങ്കയിലാണ് . വെറും 34 റൺസെടുക്കുന്നതിനിടയില്‍ നാലു മുൻനിര ബാറ്റ്സ്മാന്മാർ പുറത്തായി.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close