News in Brief
കനത്ത ജാഗ്രത: സംസ്ഥാനമെങ്ങും കനത്ത മഴശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത് സര്‍വ്വകലാശാല ഉത്തരക്കടലാസുകള്‍ തന്നെയെന്ന് സിന്‍ഡിക്കേറ്റ് യോഗം; ഗുരുതര വീഴ്ചയെന്ന് വിലയിരുത്തല്‍; സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കുംഎല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് ബാധകമാണെന്ന് കര്‍ണ്ണാടക സ്പീക്കര്‍: വിപ്പ് ലംഘിച്ചാല്‍ വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയേക്കുംകര്‍ണ്ണാടക കുതിരക്കച്ചവടത്തിന് നിര്‍ദ്ദേശം കൊടുത്തത് പ്രധാനമന്ത്രിയെന്ന് കുമാരസ്വാമി: വിശ്വാസപ്രമേയം അവതരിപ്പിച്ചു; വിമതര്‍ എത്തിയില്ല; കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടിലും സഭയില്‍ എത്തിയില്ലശരവണഭവന്‍ രാജഗോപാലിന് ജയിലില്‍ മരണം: ജീവപര്യന്തം തടവിനിടെ ഹൃദയാഘാതം
CricketNationalNewsSportsWorld

ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്‍റി-20: പരമ്പര നേട്ടം പ്രതീക്ഷിച്ച് ഇന്ത്യ

By Web Desk

സ്ട്രേലിയയിലും ന്യൂസിലന്‍ഡിലും നേടിയ ഏകദിന പരമ്പര നേട്ടങ്ങളുടെ ആത്മവിശ്വാസവും ആവേശവുമായി ഇന്ത്യ അല്പസമയത്തിനകം ന്യൂസിലന്‍ഡിനെ ട്വന്‍റി-20 മത്സരത്തില്‍ നേരിടും. ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ട്വന്റി–-20യാണ് വെല്ലിങ്ട‌ണിൽ നടക്കുന്നത്. മൂന്ന‌ു മത്സരങ്ങളാണ‌് പരമ്പരയിൽ. ഇന്ത്യയുടെ ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ ഈ പരമ്പരയിൽ കളിക്കുന്നില്ല.

ഓസ‌്ട്രേലിയയെ കീഴടക്കി ന്യൂസിലന്‍ഡിലെത്തി ഇന്ത്യൻ ടീമിന‌് ഒരു പരാജയം മാത്രമേ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളൂ. ആ പരാജയം ദയനീയമായിരുന്നെങ്കിലും അഞ്ച‌ുമത്സരങ്ങളുള്ള ഏകദിനപരമ്പര 4–-1നാണ‌് ഇന്ത്യ അഭിമാനപൂര്‍വ്വം നേടിയ‌ത‌്. വിദേശരാജ്യങ്ങളിലെ മികച്ച പ്രകടനങ്ങളിലൊന്ന‌് എന്ന് വിലയിരുത്തപ്പെട്ട ഈ പരമ്പര ലോകകപ്പിനുള്ള ഒരുക്കമായും വിശേഷിപ്പിക്കപ്പെട്ടു.

ന്യൂസിലൻഡിൽ ഇതുവരെയും ഒരു ട്വന്റി–-20 മത്സരംപോലും ഇന്ത്യ ജയിച്ചിട്ടില്ല എന്നതാണ് ചരിത്രം. 2009ൽ മാത്രമാണ‌്‌ ഇന്ത്യ ന്യൂസിലന്‍ഡില്‍ ട്വന്‍റി-20- കളിച്ചത്. അന്ന‌് കളിച്ച രണ്ട‌ു കളിയും ഇന്ത്യ തോല്‍ക്കുകയായിരുന്നു.

ക്യാപ്റ്റന്‍ കോഹ‌്‌ലിക്ക‌ു പകരം യുവതാരം ശുഭ‌്മാൻ ഗിൽ ഇന്ന് മൂന്നാംനമ്പറിൽ ഇറങ്ങും.

ഏകദിന ടീമിൽ ഇല്ലാത്ത ഋഷഭ‌് പന്തിന് നല്ല പ്രകടനം കാഴ്ച്ചവയ്ക്കാന്‍ കഴിഞ്ഞാല്‍ ലോകകപ്പ‌് ടീമിൽ ഇടം പ്രതീക്ഷിക്കാം. ക്യാപ‌്റ്റൻ രോഹിത‌് ശർമ, ശിഖർ ധവാൻ എന്നിവരാണ‌് ബാറ്റിങ‌്നിരയുടെ പ്രൗഢി.

ടീം: ഇന്ത്യ–-രോഹിത‌് ശർമ, ശിഖർ ധവാൻ, ശുഭ‌്മാൻ ഗിൽ, ഋഷഭ‌് പന്ത‌്, ദിനേശ‌് കാർത്തിക‌്, മഹേന്ദ്രസിങ‌് ധോണി, ഹാർദിക‌് പാണ്ഡ്യ,കേദാർ ജാദവ‌്, ഭുവനേശ്വർകുമാർ, ഖലീൽ അഹമ്മദ‌്, യുശ‌്‌വേന്ദ്ര ചഹാൽ.

ന്യൂസിലൻഡ‌്–-കെയ‌്ൻ വില്യംസൺ, കോളിൻ മൺറോ, ടിം സീഫെർട്ട‌്, റോസ‌് ടെയ‌്‌ലർ, ജെയിംസ‌് നീഷം, കോളിൻ ഗ്രാൻഡ‌്ഹോം, മിച്ചെൽ സ‌ാന്റ‌്നെർ, സ‌്കോട്ട‌് കഗ്ലെയ‌്ൻ, ഡഗ‌് ബ്രേയ‌്സ‌്‌വെൽ, ടിം സൗത്തി, ഇഷ‌് സോധി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close