KeralaLatestNewsNews in Brief

മാലിദ്വീപിൽ നിന്നുള്ള പ്രവാസികളുമായി ജ​ലാ​ശ്വ കൊച്ചി തുറമുഖത്തെത്തി

By Web desk

മാലിദ്വീപിൽ നിന്ന് 698 പ്രവാസികളുമായി നാവികസേനാ കപ്പൽ കൊച്ചി തുറമുഖത്തെത്തി. വൻ സന്നാഹമാണ് ഇവർക്കായി തുറമുഖത്ത് ഒരുക്കിയത്. 10 കൗണ്ടറുകളിലായി രേഖകൾ പരിശോധിക്കാൻ സൗകര്യമൊരുക്കിയിരുന്നു. യാത്രരക്കാരെ തെർമൽ സ്ക്രീനിങും വൈദ്യപരിശോധനയും നടത്തി.

കപ്പലിനെ കൊച്ചി തുറമുഖത്തേക്ക് എത്തിക്കാനുള്ള പൈലറ്റ് ബോട്ട് രാവിലെ പുറംകടലിലേക്ക് പോയിരുന്നു. സാമുദ്രിക ടെർമിനലിൽ നിന്നാണ് ബോട്ട് പുറപ്പെട്ടത്. 9.40 ഓടെയാണ് ഐഎൻഎസ് ജലാശ്വ കൊച്ചി തുറമുഖത്തെത്തിയത്. ജലശ്വയെ നാവികസേനയുടെ ഹെലികോപ്ടറിന്റേയും പൈലറ്റ് ബോട്ടുകളുടേയും അകമ്പടിയിലാണ് പോർട്ടിലേക്ക് എത്തിച്ചത്.

കപ്പലിലെ 698 യാത്രക്കാരിൽ 19 ഗർഭിണികളും പത്ത് വയസിൽ താഴെ പ്രായമുള്ള 14 കുട്ടികളും ഉണ്ട്. 103 പേർ സ്ത്രീകളും 595 പേർ പുരുഷന്മാരുമാണ്. 440 ഓളം പേർ മലയാളികളും 140 ഓളം പേർ തമിഴ്‌നാട് സ്വദേശികളുമാണ്. ശേഷിച്ചവർ കർണ്ണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

സാധാരണ നാവികസേന ദൗത്യത്തിന് പണം ഈടാക്കാറില്ല. എന്നാൽ ഇത്തവണ 40 ഡോളർ യാത്രക്കാരിൽ നിന്ന് ഈടാക്കിയാണ് ഇവരെ കൊച്ചിയിലേക്ക് എത്തിക്കുന്നത്. ഇവരിൽ 638 പേർക്കും കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് വിവരം. രണ്ട് ദിവസം മുൻപാണ് മാലിയിൽ നിന്ന് കപ്പൽ യാത്ര ആരംഭിച്ചത്.

യാ​ത്ര​ക്കാ​ര്‍​ക്കു പോ​ര്‍​ട്ടി​ന്‍റെ ആ​രോ​ഗ്യ​വി​ഭാ​ഗം സ്വ​യം​പ്ര​ഖ്യാ​പ​ന ഫോം ​ന​ല്‍​കി. രോ​ഗ​വി​വ​ര​ങ്ങ​ള്‍ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഫോം ​ആ​ണി​ത്. ബി​എ​സ്എ​ന്‍​എ​ല്‍ സി​മ്മും ന​ല്‍​കി. ടെ​ര്‍​മി​ന​ലി​ല്‍ ഇ​റ​ങ്ങു​ന്ന എ​ല്ലാ​വ​രും ആ​രോ​ഗ്യ​സേ​തു ആ​പ്പ് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യ​ണ​മെ​ന്നു കേ​ന്ദ്ര നി​ര്‍​ദേ​ശ​മു​ണ്ട്.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്ട് ക​പ്പ​ലി​ല്‍​നി​ന്നു യാ​ത്ര​ക്കാ​രെ പു​റ​ത്തേ​ക്ക് ഇ​റ​ക്കിയ​തും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ല്‍​കിയതും. വീ​ടു​ക​ളി​ലേ​ക്കു മടങ്ങാൻ യാ​ത്ര​ക്കാ​ര്‍​ക്കാ​യി കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ൾ ഒ​രു​ക്കി​യി​രുന്നു. 30 പേ​ര്‍​ക്കു മാ​ത്ര​മാ​ണ് ഒ​രു ബ​സി​ല്‍ പ്ര​വേ​ശ​നം. ഓ​ര്‍​ഗ​നൈ​സേ​ഷ​നു​ക​ളും വാ​ഹ​ന സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലും യാ​ത്ര​ക്കാ​ര്‍​ക്കു വീ​ടു​ക​ളി​ലേ​ക്കു പോ​കാം.

കപ്പലിലുള്ള മറ്റു സംസ്ഥാനങ്ങളിലുള്ളവരേയും കൊച്ചിയിൽ തന്നെയാണ് നിരീക്ഷണത്തിൽ വെക്കുക. കേരളത്തിലെ മറ്റ് ജില്ലകളിലുള്ളവരെ അതത് ജില്ലകളിലേക്ക് അയച്ചു. അവർക്ക് അതതു ജില്ലകളിലായിരിക്കും നിരീക്ഷണം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close