KeralaLatestNewsNews in Brief

മലപ്പുറത്ത് തെരുവ് നായ ആക്രമണം; കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്‌

By web desk

ലപ്പുറത്ത് വിവിധയിടങ്ങളില്‍ തെരുവ് നായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രണ്ടുവയസ്സും അഞ്ചുവയസ്സുമുള്ള കുഞ്ഞുങ്ങളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.

പൊന്നാനിയിലാണ് രണ്ടു വയസ്സായ കുഞ്ഞിന് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. വണ്ടൂരില്‍ അഞ്ചുവയസുകാരനെ തെരുവുനായ കടിച്ചുകീറി. ക്രൈസ്റ്റ് കിങ് നഴ്‌സറി സ്‌കൂളില്‍നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ മഞ്ചേരി മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്നുപേര്‍ക്ക് നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായി. പൊന്നാനിയില്‍ ആക്രമിക്കപ്പെട്ടവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close