KeralaLatestNewsNews in Brief

ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കാനായി എസ്.പി.സി കേഡറ്റുകള്‍

By Web Desk

ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കുന്നതിന് സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയിലെ കുട്ടികള്‍ ആരംഭിച്ച ക്യാമ്പിലേയ്ക്ക് സുമനസ്സുകളുടെ സഹായം ഒഴുകുന്നു. തിരുവനന്തപുരം ചാല ഗവണ്‍മെന്‍റ് സ്കൂളിലാണ് ക്യാമ്പ് ആരംഭിച്ചത്.

ദിവസവും രാവിലെ ഒന്‍പത് മണിമുതല്‍ വൈകിട്ട് ഏഴു മണിവരെ ക്യാമ്പില്‍ അവശ്യസാധനങ്ങള്‍ സ്വീകരിക്കും.
ബിസ്ക്കറ്റ്, സോപ്പ്, വെള്ളം, പേസ്റ്റ്, എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് ആവശ്യമുള്ള തുണിത്തരങ്ങള്‍, അടിവസ്ത്രങ്ങള്‍, നാപ്കിന്‍ എന്നിവയാണ് ക്യാമ്പില്‍ ശേഖരിക്കുന്നത്.

വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസകേന്ദ്രങ്ങളില്‍ ഇവ എത്തിച്ചുകൊടുക്കുമെന്ന് സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ അസിസ്റ്റന്‍റ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആര്‍. അജിത്ത് കുമാര്‍ അറിയിച്ചു. ഫോണ്‍ : 9656419555.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close