KeralaLatestNewsNews in Brief

നാളെ സമ്പൂർണ ലോക്ക്ഡ‍‌ൗൺ; ​ ഇള​വു​ക​ൾ ഇങ്ങനെ

By Web desk

മൂന്നാംഘട്ട ലോക്ക്ഡ‍‌ൗണിന്റെ ഭാ​ഗമായി ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക് ഡൗൺ നാളെ പൂർണ്ണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് നാളെ അനുമതി. അടിയന്തര സാഹചര്യമുള്ളവർക്ക് മാത്രമേ യാത്ര അനുമതി ഉണ്ടാവൂ. ഞായറാഴ്ച ദിവസത്തെ സമ്പൂർണ ലോക്ക് ഡൗൺ സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​താ​യും മുഖ്യമന്ത്രി അ​റി​യി​ച്ചു.

അവശ്യ സാധനങ്ങൾ, പാൽ വിതരണം, മെഡിക്കൽ സ്റ്റോറുകൾ, കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യ നിർമ്മാർജ്ജന സ്ഥാപനങ്ങൾ എന്നിവയ്ക്ക് മാത്രമായിരിക്കും ഞായറാഴ്ച പ്രവർത്തനാനുമതി ഉണ്ടാകുക. ഹോട്ടലുകൾക്ക് ടേക് എവേ സൗകര്യത്തിൽ പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പ്രവർത്തിക്കുന്നവർക്കും മാത്രമായിരിക്കും സഞ്ചാര സ്വാതന്ത്ര്യം.

അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്ന​വ​ർ​ക്ക് ജി​ല്ലാ അ​ധി​കാ​രി​ക​ളു​ടേ​യോ പോ​ലീ​സി​ന്‍റേ​യോ പാ​സ് നി​ർ​ബ​ന്ധ​മാ​ണ്. പാ​സ് ഇ​ല്ലാ​ത്ത​വ​രെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല.

വാഹനങ്ങൾ അധികം പുറത്തിറങ്ങാത്തതിനാൽ പെട്രോൾ പമ്പുകളുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ആവശ്യമാണെങ്കിൽ അതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close