LatestNationalNewsNewsNews in Brief

മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശം

By Web Desk

മുസഫര്‍പൂരിലെ മസ്തിഷ്ക ജ്വര ബാധയില്‍ കോടതി ഇടപെടല്‍. സ്വീകരിച്ച പ്രതിരോധ നടപടികളെക്കുറിച്ച് ബീഹാര്‍, യുപി സര്‍ക്കാരുകളോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരും മറുപടി നല്‍കണം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. മരണ സംഖ്യ 150 ആവുകയും

മസ്തിഷ്കജ്വര ബാധ അനുദിനം വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടല്‍. അടിയന്തര മെഡിക്കൽ സഹായം ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ഉത്തരവിടണം എന്നാവശ്യപ്പെട്ട് അഭിഭാഷകരായ മനോഹർ പ്രതാപ, സൻ പ്രീത് സിങ് അജ്മാനി എന്നിവരാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹർജി നല്‍കിയത്.

രോഗബാധയില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി ഇതുവരെ സ്വീകരിച്ച പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചിന്റെ നിര്‍ദേശം ഏഴ് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് . മറുപടി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിനാണ് മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരി ഉത്തരവിട്ടിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്റെയും സംസ്ഥാന ആരോഗ്യ മന്ത്രി മംഗൽ പാണ്ടെയുടേയും അനാസ്ഥയാണ് മരണസംഖ്യ വർധിപ്പിച്ചതെന്ന് ആരോപിച്ച് സാമൂഹ്യ പ്രവർത്തക തമന്ന ഹാഷ്മി സമര്‍പ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

മുസഫര്‍പൂര്‍ ശ്രീ കൃഷ്ണ, കെജ്രിവാൾ ആശുപത്രികളിലാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്. ഇതിനിടെ ശ്രീകൃഷ്ണ ആശുപത്രിയിലെ സീലിംഗ് അടർന്നുവീണ സംഭവത്തിലും അസ്ഥികൂടങ്ങൾ കണ്ടെത്തിയ സംഭവത്തിലും ജില്ലാ മജിസ്ട്രേറ്റ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close