Uncategorized

സുപ്രീംകോടതിയുടെ പ്രധാനനാല് വിധികൾക്കായി ഇനി പത്ത് ദിവസം കൂടി

By Web Desk

സുപ്രീം കോടതിയുടെ പ്രധാനപ്പെട്ട നാലുവിധികൾക്കായി ഇന്ത്യക്കാർ അടുത്ത പത്ത് ദിവസം കാത്തിരിക്കണം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നവംബർ 17നാണ് വിരമിക്കുന്നത്. ഇതിന് മുൻപ് സുപ്രധാന വിഷയങ്ങളിൽ വിധി വരുമെന്നാണ് സൂചനകൾ.
ശബരിമല, റാഫേൽ, അയോധ്യ എന്നീ സുപ്രധാന കേസുകളുടെ വിധിയാണ് അറിയേണ്ടത്.

അയോദ്ധ്യ കേസിൽ 2010ലെ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ അപ്പീൽ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. അയോധ്യയിലെ 2.77 ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും നിർമോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കാനായിരുന്നു അലഹാബാദ് ഹൈക്കോടതി ലക്നൗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. എന്നാൽ 2011 മേയിൽ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധിക്കെതിരെ 14 അപ്പീലുകളാണു സുപ്രീം കോടതി പരിഗണിച്ചത്.

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട കേസിലും ഉടൻ വിധിയുണ്ടാകും . യുവതീ പ്രവേശന വിധിയ്ക്കെതിരെ വിവിധ സംഘടനകൾ നൽകിയ പുനപരിശോധന ഹർജികളാണ് കോടതി പരിഗണിയ്ക്കുന്നത് .

ശബരിമലയിൽ യുവതീ പ്രവേശനം വിലക്കിയ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്ററെ പഴയ വിജ്ഞാപനം ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.സംസ്ഥാന സര്‍ക്കാരിനോട് ആയിരുന്നു ഈ രേഖകള്‍ കോടതി ആവശ്യപ്പെട്ടത്.

പൂജ അവധിക്ക് കോടതി പിരിയുന്നതിന് തൊട്ട് മുമ്പ് ഉള്ള ദിവസങ്ങളില്‍ വിജ്ഞാപനങ്ങളുടെ പകര്‍പ്പ് കോടതിക്ക് ലഭിച്ചതായാണ് സൂചന. വിജ്ഞാപനങ്ങളുടെ പകര്‍പ്പ് ജഡ്ജസ് ലൈബ്രറി ചീഫ് ജസ്റ്റിസിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

റഫേൽ ഇടപാടിനെതിരെ നൽകിയ പുനപരിശോധന ഹർജിയും ഈ മാസം കോടതി പരിഗണിക്കും. റഫേൽ വിമാന ഇടപാടിൽ പൂർണ്ണ തൃപ്തിയെന്നും, സർക്കാർ നടപടികൾ സുതാര്യതയുള്ളതാണെന്നും കോടതി വീക്ഷിച്ചു.

ഇതിനെതിരെയാണ് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പുനഃപരിശോധനാ ഹര്‍ജികൾ സമർപ്പിച്ചത്. മെയ്യിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടു വരണമെന്ന ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ് . വിവരവകാശ പ്രവർത്തകൻ സുഭാഷ് ചന്ദ്ര അഗർവാളാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.

ഡൽഹി ഹൈക്കോടതി ആവശ്യം തള്ളിയിരുന്നു. ഈ വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൽ ഏപ്രിൽ നാലിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വാദം കേട്ടിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close