KeralaLatestLocalNews

ഹേമലത സ്മാരക ചട്ടമ്പിസ്വാമി പുരസ്‌കാരം ഡോ. സുരേഷ് മാധവിന് സമ്മാനിച്ചു

By web desk

റ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഇക്കൊല്ലത്തെ ഹേമലത സ്മാരക ചട്ടമ്പിസ്വാമി പുരസ്‌കാരം ഡോ. സുരേഷ് മാധവിന് സമ്മാനിച്ചു. ചട്ടമ്പിസ്വാമികള്‍ രചിച്ച ‘മോക്ഷപ്രദീപഖണ്ഡനം’ ഉള്‍പ്പെടെയുള്ള ആറ് കൃതികളുടെ കണ്ടെത്തലിനും പഠനത്തിനുമാണ് അംഗീകാരം. 11,101 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ആറ്റുകാല്‍ ക്ഷേത്രാങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ വെച്ച് വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ സമ്മാനിച്ചു.

പന്തളം എന്‍ എസ് എസ് കോളേജില്‍ മലയാള വിഭാഗം അദ്ധ്യാപകനായ ഡോ. സുരേഷ് മാധവിന്റെ കണ്ടെത്തലുകള്‍ ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. ഹരിവരാസനത്തിന്റെ രചയിതാവ് കോന്നകത്ത് ജാനകിയമ്മയാണെന്ന കണ്ടെത്തല്‍ ഏറെ ശ്രദ്ധേയമായി. 1875ല്‍ പത്തനംതിട്ട മയിലാടുംപാറയില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയ തപസ്വി ഓമലിന്റെ ആധികാരിക ചരിത്രം ആദ്യമായി പുറത്തുകൊണ്ടുവന്നതും ഈ ഗവേഷകനാണ്. വാഗ്ഭടാനന്ദഗുരു രചിച്ച മോക്ഷപ്രദീപ നിരൂപണവും ശ്രീ നാരായണഗുരുവിനെക്കുറിച്ചുള്ള അപൂര്‍വ്വരേഖകളും സുരേഷ് മാധവിന്റെ പ്രധാന കണ്ടെത്തലുകളില്‍ പെടുന്നു.

Like
Like Love Haha Wow Sad Angry
25
Tags
Show More

Related Articles

Close
Close