EntertainmentLatestNationalNewsNews in Brief

സുശാന്തിന്റെ മരണം;ബോളിവുഡിനെ ബീഹാര്‍ ലക്ഷ്യമിടുന്നു

By Web desk

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ബീഹാറില്‍ വലിയ രാഷ്ട്രീയ കോളിളക്കം ആയിരിക്കുകയാണ്, സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ ബീഹാറിലെ മിക്കവാറും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുശാന്ത് തന്നെയാകും പ്രധാന പ്രചാരണായുധം എന്നുറപ്പാണ്.

ബീഹാര്‍ പോലീസ് സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ ബീഹാര്‍ പോലീസ് അന്വേഷണം നടത്തുകയാണ്.

മുംബൈയില്‍ അന്വേഷണത്തിന് എത്തിയ ബീഹാര്‍ പോലീസ്, മുംബൈ പോലീസ് തങ്ങളോട് സഹകരിക്കുന്നില്ല എന്ന് പരാതിപ്പെടുകയും ചെയ്തു.

ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍(യു) നേതാവുമായ നിതീഷ് കുമാര്‍ സുശാന്തിന്റെ മരണത്തിലെ ദുരൂഹതകള്‍ പുറത്ത് കൊണ്ടുവരും
എന്ന നിലപാടില്‍ തന്നെയാണ്. ബീഹാറില്‍ നിന്നുള്ള സുശാന്ത് ബോളിവുഡില്‍ അനുഭവിച്ച അവഗണനയും ബീഹാറില്‍ ചര്‍ച്ചയാണ്.
ബോളിവുഡില്‍ നിലനില്‍ക്കുന്ന താരാധിപത്യവും കുടുംബാധിപത്യവും ബീഹാറിലെ രാഷ്ട്രീയ നേതാക്കള്‍ ചോദ്യം ചെയ്യുകയാണ്.
ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി,മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രംഗത്ത് വരുകയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ബോളിവുഡിന്റെ
തടവറയില്‍ ആണെന്ന് പറയുകയും ചെയ്തു, മഹാരാഷ്ട്രയില്‍ സര്‍ക്കാരിന്‍റെ ഭാഗമായ കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ സുശീല്‍ കുമാര്‍ മോദി
വിമര്‍ശിക്കുകയും ചെയ്തു. ബീഹാര്‍ പ്രദേശ്‌ കോണ്‍ഗ്രസ്സ് കമ്മറ്റി സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപെടുമ്പോള്‍
മഹാരാഷ്ട്ര കോണ്‍ഗ്രസ്സ് മുംബൈ പോലീസിന്‍റെ അന്വേഷണത്തില്‍ വിശ്വാസം അര്‍പ്പിക്കുകയാണ്‌, എന്തായാലും ബീഹാറിലെ പ്രതിപക്ഷമായ ആര്‍ജെഡിയും
സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം എന്ന നിലപാടില്‍ തന്നെയാണ്, എന്തായാലും ബീഹാര്‍ രാഷ്ട്രീയത്തില്‍ സുശാന്തിന്റെ മരണം ഏറെ
കോളിളക്കം സൃഷ്ടിചിരിക്കുകയാണ്, രാഷ്ട്രീയ പോരിന് സുശാന്തിന്റെ മരണം ആയുധമാവുകയാണ്, ബോളിവുഡ് സിനിമകളുടെ ജനപ്രീതിക്ക് ഭീഷണിയായി
ഭോജ്പുരി സിനിമകള്‍ മാറിയിട്ട് കാലം ഒരുപാടായി, ബീഹാര്‍, ഉത്തര്‍ പ്രദേശ്‌,ജാര്‍ഖണ്ഡ് എന്നീ ഹിന്ദി ഹൃദയ ഭൂമിയില്‍ ബോളിവുഡ് സിനിമകളേക്കാള്‍
ജനപ്രീതി ഭോജ്പുരി സിനിമകള്‍ക്കുണ്ട്, ബോളിവുഡില്‍ സുശാന്തിനുണ്ടായ അവഗണനയും ബീഹാറിലെ ജനങ്ങള്‍ക്കിടയില്‍ ബോളിവുഡിന്റെ ജനപ്രീതി കുറയുന്നതിന്
കാരണമായിട്ടുണ്ട്,

അതിനിടെ അഭൂഹങ്ങള്‍ അന്വേഷണത്തെ സ്വാധീനിക്കരുതെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി.

ജൂണ്‍ 14 നാണ് ബാന്ദ്രയിലെ വസതിയില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുശാന്തിന്‍റെ മരണവുമായി ബന്ധപെട്ട് അന്വേഷണം തുടരുന്നതിനിടെ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും സജീവമാണ്.
ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി സിബിഐ അന്വേഷണം ആവശ്യപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഈ ആവശ്യം ഉന്നയിച്ച് ബീഹാര്‍
മുഖ്യമന്ത്രി നിതീഷ് കുമാറുമായി സുബ്രഹ്മണ്യ സ്വാമി ടെലിഫോണ്‍ സംഭാഷണം നടത്തുകയും ചെയ്തു, എന്തായാലും ബീഹാര്‍ രാഷ്ട്രീയത്തില്‍ ഈ വിഷയം
ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close