CrimeKeralaLatestNewsNews in Brief

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പുനരന്വേഷണം നടത്താൻ ഉത്തരവ്

By Web desk

തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വാ​മി​യു​ടെ ജനനേന്ദ്രിയം മു​റി​ച്ച കേ​സി​ൽ ഉ​ന്ന​ത​രു​ടെ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്. കേ​സ് സ​മ​ഗ്ര​മാ​യി വീ​ണ്ടും അ​ന്വേ​ഷി​ക്കാ​ന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവിട്ടു. കേസന്വേഷണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് സ്വാമിയുടെ കൂടി പരാതി പരിഗണിച്ചുകൊണ്ടുള്ള പുനരന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.

പീഡനശ്രമത്തിനിടെ ആക്രമിച്ചെന്ന ആദ്യമൊഴി  തിരുത്തി പെൺകുട്ടി പരാതി പിൻവലിച്ചതും അന്വേഷിക്കും. ആക്രമിച്ചത് സ്വന്തം സഹായിയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടെന്നും ആരോപിച്ച് സ്വാമി പരാതി നൽകിയിരുന്നു. എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പേട്ട പൊലീസായിരുന്നു ആദ്യം അന്വേഷണം നടത്തിയത്. പെണ്‍കുട്ടിയുടെ മൊഴി പ്രാകാരം സ്വാമിയെ മാത്രം പ്രതിയാക്കിയായിരുന്നു കേസ്.

എന്നാല്‍ വൈകാതെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു. പെണ്‍കുട്ടി നേരിട്ട് ഹാജരായി തനിക്ക് പരാതിയില്ലെന്നും, സ്വാമി തന്നെ ആക്രമിച്ചിട്ടില്ലെന്നും താനല്ല സ്വാമിയെ ആക്രമിച്ചതെന്നും പൊലീസില്‍ മൊഴിമാറ്റി. ഇതേ രീതിയില്‍ കോടതിയിലും പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു.

സ്വാ​മി​യെ മാ​ത്രം പ്ര​തി​യാ​ക്കി​യ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഒ​ട്ടേ​റെ വീ​ഴ്ച​ക​ളുണ്ടായെന്നാണ് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നത്. കേ​സ് അ​ന്വേ​ഷി​ക്കാ​ൻ ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തെ ഉ​ട​ന്‍ നി​യോ​ഗി​ക്കും.

2017 മേ​യ് 19 രാ​ത്രി​യാ​ണ് ഗം​ഗേ​ശാ​ന​ന്ദ സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രിയം മു​റി​ച്ച, കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച സം​ഭ​വം ന​ട​ക്കു​ന്ന​ത്. സ്വാ​മി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ശ്ര​മി​ച്ച​പ്പോ​ള്‍ 23കാ​രി​യാ​യ വി​ദ്യാ​ര്‍​ത്ഥി​നി സ്വ​യം ര​ക്ഷ​യ്ക്കാ​യി ചെ​യ്തെ​ന്നാ​യി​രു​ന്നു പ​രാ​തി.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close