CrimeKeralaNewsNews in Brief

സീറോ മലബാർ ഭൂമി ഇടപാട് കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു; മൂന്നാം പ്രതിയായി ചേർക്കപ്പെട്ട ആദിത്യൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

സിറോ മലബാർ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കുറ്റത്തിന് വൈദികർക്കൊപ്പം മൂന്നാം പ്രതിയായി ചേർക്കപ്പെട്ട ആദിത്യൻ ഇന്ന് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും.

ജൂൺ അഞ്ചുവരെ അന്വേഷണ സംഘത്തിന് പ്രതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. അതുവരെ ആരെയും അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു.

ആദിത്യന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഒന്നാം പ്രതിയായ ഫാ.പോൾ തേലക്കാടും നാലാം പ്രതിയായ ഫാ.ആന്റണി കല്ലൂക്കാരനും ചേർന്ന് മൂന്നാം പ്രതിയായ ആദിത്യനെക്കൊണ്ട് വ്യാജ രേഖ ചമച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദിത്യനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

ആലുവ ഡി.വൈ.എസ്.പി ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഫാ.പോൾ തേലക്കാടിന്റെയും, ഫാ.ആന്റണി കല്ലൂക്കാരെന്റെയും ലാപ്ടോപ്പ് കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധനക്കായി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ന് ചോദ്യം ചെയ്യൽ.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close