LatestNationalNewsNews in Brief

ചര്‍ച്ച പരാജയം; സമരത്തിനിറങ്ങിയ 48,000 ടിഎസ്ആര്‍ടിസി ജീവനക്കാരെ പുറത്താക്കി തെലങ്കാന സര്‍ക്കാര്‍

By web desk

നിശ്ചിതകാല സമരം നടത്തിവന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍(ടിഎസ്ആര്‍ടിസി) ജീവനക്കാര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. സമരം നടത്തിയ 48,000 ജീവനക്കാരെയും തെലങ്കാന സര്‍ക്കാര്‍ പിരിച്ചുവിട്ടു.

ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍നിന്ന് സമരത്തിനിറങ്ങിയ തൊഴിലാളികളെയാണ് സര്‍ക്കാര്‍ ജോലിയില്‍നിന്നും പുറത്താക്കിയത്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു തീരുമാനം. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതലാണ് ജീവനക്കാര്‍ സമരം ആരംഭിച്ചത്.

ശനിയാഴ്ച വൈകുന്നേരം ആറിനു മുന്‍പായി സമരമവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇത് അംഗീകരിക്കാത്ത തൊഴിലാളികളെയാണ് പുറത്താക്കിയത്.

ഇതോടെ ടിഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 1,200 തൊഴിലാളികള്‍ മാത്രമാണ്. ആന്ധ്രാപ്രദേശിലേതുപോലെ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനെ സംസ്ഥാന സര്‍ക്കാരുമായി ലയിപ്പിക്കണമെന്നായിരുന്നു ജീവനക്കാരുടെ പ്രധാന ആവശ്യം.

സമരത്തെ തുടര്‍ന്ന് അധികൃതര്‍ ബദല്‍ ഗതാഗത മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഉത്സവസീസണായതിനാല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close